പാലക്കാട്: ദിനംപ്രതി വർദ്ധിച്ചു കൊണ്ടിരിക്കുന്ന ഇന്ധന വിലവർ സനവിനെതിരെ ഗാന്ധിദർശൻ സമിതി പാലക്കാട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റോഫീസിന മുമ്പിൽ നടത്തിയ പ്രതിഷേധ ധർണ്ണ സംസ്ഥാന പ്രസിഡൻ്റ് വി.സി.കബീർ ഉദ്ഘാടനം ചെയ്തു ജില്ല പ്രസിഡൻ്റ് മുരളീധരൻ മാസ്റ്റർ അദ്ധ്യക്ഷനായി. അസീസ് മാസ്റ്റർ, സണ്ണി എടൂർ പ്ലാക്കീഴിൽ;ബൈജുവടക്കുംപുറം എന്നിവർ സംസാരിച്ചു.










