പെട്രോളിയം വിലവർദ്ധനവ്
21 ന് വാഹനം നിർത്തിയിട്ട് സമരം
പങ്കാളിയാകുക: എസ്ഡിറ്റിയു
പാലക്കാട്.കോവിഡ് മഹാമാരി മൂലം തൊഴിലും, വരുമാനവുമില്ലാതെ കഷ്ടതയനുഭവിക്കുന്ന ജനങ്ങളുടെ മേൽ അധികഭാരം അടിച്ചേൽപ്പിക്കുന്ന മോദി സർക്കാരിൻ്റെ പെട്രോളിയം വിലവർദ്ധനവിനെതിരേ 2021 ജുൺ 21 ന് സംസ്ഥാന വ്യാപകമായി വാഹനങ്ങൾ നിരത്തിൽ നിർത്തിയിട്ട് നടക്കുന്ന പ്രതിഷേധ സമരത്തിൽ തൊഴിലാളികളോടൊപ്പം സ്വകാര്യവാഹന ഉടമകൾ ഉൾപ്പെടെ എല്ലാവരും പങ്കാളികളാകണമെന്ന് സോഷ്യൽ ഡമോക്രാറ്റിക് ട്രേഡ് യൂണിയൻ സംസ്ഥാന ട്രഷറർ ഇ.എസ് ഖാജാ ഹുസൈൻ അഭ്യർത്ഥിച്ചു
2014ൽ മോദി അധികാരത്തിലേറുമ്പോൾ പെടോളിന് 72.26 രൂപയും, ഡീസലിന് 55.48 രൂപയുമായിരുന്നപ്പോൾ ക്രൂഡോയിലിന് അന്താരാഷ്ട്ര മാർക്കറ്റിൽ ബാരലിന് 105.56 ഡോളറായിരുന്നുവെങ്കിൽ 2021 ൽ ഇന്ന് ക്രൂഡോയിൽ ബാരലിന് 70.45 ഡോളറായി 30 ശതമാനത്തിനു മുകളിൽ വില കുറഞ്ഞപ്പോൾ ഇന്ത്യയിൽ പെട്രോളിയം വില സെഞ്ച്വറികടന്നു ലോകരാജ്യങ്ങളിൽ ഏറ്റവും ഉയന്ന വില നൽക്കേണ്ടി വരുന്നത് മോദിയുടെ ഡിജിറ്റൽ ഇന്ത്യയിൽ മാത്രമാണ്.
പെട്രോൾ ലിറ്ററിന് 50 രൂപക്കം, ഡീസൽ 40 രൂപക്കും നൽകുമെന്ന് വാഗ്ദാനം നൽകിയ മോദി സർക്കാർ കോർപ്പറേറ്റുകളുടെ ദല്ലാളായി മാറിയും, അധിക നികുതി അടിച്ചേൽപ്പിച്ചും ജനങ്ങളെ കൊള്ളയടിക്കുന്ന കൊള്ളസംഘമായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.









