Monday, May 19, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഭക്ഷ്യസുരക്ഷ ലൈസന്‍സ് : ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വന്നു

Palakkad News by Palakkad News
5 years ago
in PALAKKAD
0
ഭക്ഷ്യസുരക്ഷ ലൈസന്‍സ് : ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വന്നു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഭക്ഷ്യസുരക്ഷ ലൈസന്‍സ് / രജിസ്ട്രേഷന്‍ ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വന്നു
ഭക്ഷ്യസുരക്ഷ ലൈസന്‍സ് / രജിസ്ട്രേഷന്‍ എന്നിവ എടുക്കുന്നതിനും പുതുക്കുന്നതിനും എഫ്.എസ്.എസ്.എ.ഐ യുടെ പുതിയ ഓണ്‍ലൈന്‍ സൈറ്റ് സംവിധാനം നിലവില്‍ വന്നു. http://foscos.fssai.gov.in ലൂടെ നേരിട്ടോ കോമണ്‍ സര്‍വീസ് സെന്ററുകള്‍, അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ ഭക്ഷ്യ സംരംഭകര്‍ക്കും വിതരണ വില്‍പ്പന രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും ലൈസന്‍സ് / രജിസ്ട്രേഷന്‍ നേടാവുന്നതാണെന്ന് പാലക്കാട് ഭക്ഷ്യസുരക്ഷ അസി.കമ്മീഷണര്‍ അറിയിച്ചു. പ്രതിവര്‍ഷം 12 ലക്ഷം രൂപയില്‍ താഴെ വിറ്റുവരവുള്ള ചെറുകിട കച്ചവടക്കാര്‍ക്കും പ്രതിദിന ഉത്പാദനക്ഷമത 100 കിലോഗ്രാമില്‍ താഴെ മാത്രമുള്ള ഭക്ഷ്യ ഉല്‍പാദകര്‍ക്കും രജിസ്ട്രേഷന്‍ എടുത്താല്‍ മതിയാകും. ഒരു വര്‍ഷത്തേക്കാണ് 100 രൂപയാണ് രജിസ്ട്രേഷന്‍ ഫീസ്. തട്ടുകടകള്‍, വഴിയോര കച്ചവടക്കാര്‍ വീടുകളില്‍ നിന്നും ഭക്ഷ്യ ഉത്പന്നങ്ങള്‍ ഉണ്ടാക്കി വില്‍പ്പന നടത്തുന്നവര്‍ എന്നിവരും ഭക്ഷ്യസുരക്ഷ രജിസ്ട്രേഷന്‍ എടുക്കേണ്ടതാണ്.

റെസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍, പലചരക്കു കടകള്‍, വില്‍പ്പന മാത്രം നടത്തുന്ന ബേക്കറികള്‍ കാറ്ററിംഗ് സ്ഥാപനങ്ങള്‍, മറ്റ് ഭക്ഷ്യ വിതരണ വില്‍പ്പന സ്ഥാപനങ്ങള്‍ എന്നിവക്ക് ഭക്ഷ്യസുരക്ഷാ ലൈസന്‍സിന് ഒരു വര്‍ഷത്തേക്ക് 2000 രൂപയാണ് ഫീസ്. ഭക്ഷ്യനിര്‍മ്മാണ യൂണിറ്റുകള്‍ക്ക് ഉത്പാദന ക്ഷമതയുടെ അടിസ്ഥാനത്തില്‍ 3000 മുതല്‍ 5000 വരെയാണ് വാര്‍ഷിക ലൈസന്‍സ് ഫീസ്. ത്രീസ്റ്റാറും അതിനുമുകളിലുമുള്ള ഹോട്ടലുകള്‍ക്ക് 5000 വാര്‍ഷിക ലൈസന്‍സ് ഫീസ്. പ്രതിദിനം രണ്ടു മെട്രിക് ടണ്ണില്‍ കൂടുതല്‍ ഉല്‍പ്പാദന ക്ഷമതയുള്ള നിര്‍മാണ യൂണിറ്റുകള്‍ (ധാന്യസംസ്‌കരണം ഒഴികെ) ഭക്ഷ്യകയറ്റുമതി, ഇറക്കുമതി എന്നീ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ പ്രതിവര്‍ഷം 20 കോടിയില്‍ കൂടുതല്‍ വിറ്റുവരവുള്ള സ്ഥാപനങ്ങള്‍ ചില പ്രത്യേക ചേരുവകള്‍ അടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ നിര്‍മിക്കുന്ന സ്ഥാപനങ്ങള്‍ എന്നിവ കേന്ദ്ര ലൈസന്‍സിന്റെ പരിധിയില്‍ വരുന്നതാണ്. ഇവയ്ക്ക് 7500 രൂപയാണ് ഫീസ്. ലൈസന്‍സ്, രജിസ്ട്രേഷന്‍ എന്നിവ അഞ്ച് വര്‍ഷം വരെയുള്ള കാലാവധിക്ക് എടുക്കാവുന്നതാണ്.

Previous Post

തിരഞ്ഞെടുപ്പ്: മാതൃകാ പെരുമാറ്റ ചട്ടമായി

Next Post

ജോലി ഒഴിവുകൾ

Palakkad News

Palakkad News

Next Post
കരിയർ / ജോലി ഒഴിവുകൾ

ജോലി ഒഴിവുകൾ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടൻ്റെ പരിപാടിയിൽ തിക്കും തിരക്കും; സ്ത്രീകളുൾപ്പെടെ 15 പേർക്ക് പരിക്ക്

May 18, 2025
മലമ്പുഴയിൽ മുഖ്യമന്ത്രി പങ്കെടുത്ത വേദിക്ക് സമീപം തീപ്പൊരിയും പുകയും

മലമ്പുഴയിൽ മുഖ്യമന്ത്രി പങ്കെടുത്ത വേദിക്ക് സമീപം തീപ്പൊരിയും പുകയും

May 18, 2025
വി.ടി. ഭട്ടതിരിപ്പാട് സാംസ്കാരിക സമുച്ചയം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News