പാലക്കാട്.കൂറ്റനാട് പെരിങ്ങോട് സ്വദേശിയായ രണ്ടുവയസ്സുകാരന്റെ ചികിത്സയ്ക്ക് എന്ന വ്യാജേന സമൂഹ മാധ്യമത്തിൽ പോസ്റ്റ് ഇട്ട് ബാങ്ക് അക്കൗണ്ട് നമ്പർ വഴി പണം തട്ടിയെന്നു പരാതി. ചാലിശ്ശേരി പെരുമണ്ണൂർ സ്വദേശി ഷാനുവിനെ ചാലിശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. അക്കൗണ്ടിൽ 1,38,000 രൂപ കഴിഞ്ഞ 2 ദിവസത്തിനിടെ വന്നതായി ചാലിശ്ശേരി സിഐ എം.ശശീന്ദ്രന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കണ്ടെത്തി.
അക്കൗണ്ട് അസാധുവാക്കാൻ നടപടി സ്വീകരിച്ചതായി പൊലീസ് പറഞ്ഞു. രണ്ടുവയസ്സുകാരൻ അപകടത്തിൽ ഗുരുതര പരുക്കേറ്റതിനെ തുടർന്ന് എറണാകുളത്തുള്ള സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ ആണെന്നും ചികിത്സയ്ക്ക് അടിയന്തരമായി വൻ തുക വേണമെന്നും കൂറ്റനാട് ബാങ്ക് ശാഖയിൽ തുടങ്ങിയ അക്കൗണ്ട് നമ്പർ സഹിതമാണു പരസ്യം നൽകിയിരുന്നത്. എന്നാൽ അങ്ങനെ ഒരു പേരിലോ വിലാസത്തിലോ മേഖലയിൽ ഒരു ആൾ ഇല്ലെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു









