Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

ആളിയാറിൽ നിന്നും ഒട്ടൻ ഛത്രത്തിലേക്ക് വെള്ളം;   ഏകദിന ഉപവാസവുമായി കോൺഗ്രസ്

Palakkad News by Palakkad News
3 years ago
in CHITTUR, PALAKKAD
0
ആളിയാറിൽ നിന്നും ഒട്ടൻ ഛത്രത്തിലേക്ക് വെള്ളം;   ഏകദിന ഉപവാസവുമായി കോൺഗ്രസ്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ആളിയാറിൽ നിന്നും ഒട്ടൻ ഛത്രത്തിലേക്ക് വെള്ളം;   ഏകദിന ഉപവാസവുമായി കോൺഗ്രസ് 

ചിറ്റൂർ : പറമ്പിക്കുളം- ആളിയാർ പദ്ധതിയുടെ ഭാഗമായ ആളിയാർ ഡാമിൽ നിന്നും ഒട്ടൻ ഛത്രത്തിലേക്ക് വെള്ളം കൊണ്ടുപോകാനുള്ള നീക്കം തടയണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് സമരരംഗത്തേക്ക്. 14/06/2022 വ്യഴാഴ്ച്ച രാവിലെ 9 മുതൽ വൈകീട്ട് 5 വരെ ചിറ്റൂർ അണിക്കോട് ജംഗ്ഷനിൽ ഏകദിന ഉപവാസം നടത്തിയാണ് സമരത്തിനു തുടക്കം കുറിക്കുന്നത്. സ്ഥിരമായി ജല  കരാർ ലംഘനവും പുതിയ പദ്ധതി പ്രഖ്യാപനവും നടത്തിയുമുള്ള  തമിഴ്നാടിൻ്റെ ആധിപത്യം  തടയാൻ കേരള  സർക്കാരിന് കഴിയുന്നില്ല .കേരള സർക്കാരിൻ്റെ ഈ  കഴിവുകേട് മുതലെടുത്താണ് ആളിയാർ ഡാമിൽ  നിന്നും 120 കിലോമീറ്റർ അകലെയുള്ള ഒട്ടൻ ഛത്രത്തിലേക്ക് തമിഴ്നാട് വെള്ളം കൊണ്ടുപോകാൻ ഒരുങ്ങുന്നത്. കുടിവെള്ളത്തിനാണ് എന്ന ന്യായമാണ് എപ്പോഴത്തെയും പോലെ ഇപ്പോഴും ഉന്നയിക്കുന്നത്. ഒട്ടൻഛത്രത്തു നിന്നും ആളിയാറിനെക്കാൾ ആടുത്തുള്ള തിരുമൂർത്തി ഡാമിൽ നിന്നോ അമരാവതി ഡാമിൽ നിന്നോ വെള്ളം കൊണ്ടുപോകാത്തത് ദുരൂഹമാണ്. ആളിയാറിൽ നിന്നു വെള്ളം കൊണ്ടു പോകുമ്പോൾ  കേരളത്തിനു അവകാശപ്പെട്ട വെള്ളത്തിൻ്റെ അളവിൽ സ്വാഭാവികമായും കുറവുണ്ടാകും. തിരുമൂർത്തിയിലും അമരാവതിയിലുമുളള വെള്ളത്തിൻ്റെ  പൂർണ അവകാശം തമിഴ്നാടിനാണെന്നിരിക്കെ ഇവിടെ നിന്നെടുക്കാത്തത് കേരള സർക്കാരിൻ്റെ  കഴിവു കേട് മുതലെടുക്കാമെന്ന തമിഴ്നാടിൻ്റെ ബോധ്യമാണ്.

പി.എ.പി. കരാർ പ്രകാരം കേരളത്തിനു ലഭിക്കേണ്ട 7.25 ടി.എം.സി. വെള്ളം പോലും നേടിയെടുക്കാൻ കഴിയാത്ത പിണറായി സർക്കാർ ഭാരതപ്പുഴ നദീതടത്തെ വരൾച്ച മേഖലയാക്കാൻ  കൂട്ടുനിൽക്കുകയാണ്. ഒരു നദീതട പ്രദേശത്തു നിന്നും മറ്റൊരു നദീതട പ്രദേശത്തേക്ക് വെള്ളം നൽകരുതെന്ന സുപ്രീം കോടതി വിധി മറികടന്നാണ് തമിഴ്നാടിൻ്റെ നീക്കം. കാവേരി നദീതട പ്രദേശമായ ഒട്ടൻ ഛത്രത്തിലേക്ക് ഭാരതപ്പുഴ നദിയുടെ ഭാഗമായ  ആളിയാർ ഡാമിൽ നിന്നു വെള്ളം കൊണ്ടു പോകുന്നത് നിയമ ലംഘനമാണ്. കാവേരി നദീതട തർക്ക കേസിൽ തമിഴ്നാടിന് ലഭിക്കുന്ന 404 ടി.എം.സി.വെള്ളം മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിച്ച് ഭാരതപ്പുഴയിൽ നിന്നു കുടിവെളളമെന്ന പേരിൽ നടത്താൻ ഒരുങ്ങുന്ന  ജലക്കൊള്ള തടയാൻ കോൺഗ്രസ് ബഹുജനങ്ങളെ അണിനിരത്തി പ്രതിരോധിക്കും .

ഭാരത പുഴയെ ആശ്രയിക്കുന്നവരെ പൊതുവിലും ചിറ്റൂർ മേഖലയെ  പ്രത്യേകിച്ചും ജലക്ഷാമത്തിലേക്ക് തള്ളിവിടുന്ന നീക്കമാണ് 
ഒട്ടൻ ഛത്രത്തിലേക്ക് വെള്ളം കൊണ്ടു പോയാൽ ഉണ്ടാകുക. ആദ്യം കുടിവെള്ളത്തിന് എന്നു പറഞ്ഞ് കൊണ്ടു പോകുന്ന വെള്ളം പിന്നീട് മറ്റ് ആവശ്യങ്ങൾക്കു ഉപയോഗിക്കുമെന്നത് മുൻ കാല അനുഭവങ്ങളാണ്.

പ്രളയവും അതിശക്തമായ മഴയും ലഭിച്ചതുകൊണ്ടു മാത്രം ഏതാനും വർഷങ്ങളായി ജലക്ഷാമം നേരിടാത്ത സ്ഥലങ്ങളെ വിള  ഉണക്കത്തിലേക്കും കുടിവെള്ള ക്ഷാമത്തിലേക്കും തള്ളിവിടുന്ന ഒട്ടൻ ഛത്രം പൈപ്പ് ലൈൻ പദ്ധതി അനുവദിക്കാൻ സാധിക്കില്ല. ഈ വിഷയത്തിൽ കേരള സർക്കാർ കാണിക്കുന്ന  തമിഴ്നാട് പക്ഷപാതിത്വം ഉപേക്ഷിക്കണമെന്നും ഭാരതപ്പുഴയെ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് 14/06/2022 ന് ചിറ്റൂർ അണിക്കോട് ജംഗ്ഷനിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ നേതൃത്വത്തിൽ ഏകദിന ഉപവാസ സമരം  നടത്തുകയാണ്.

Previous Post

സുബൈർ കൊലക്കേസിൽ കുറ്റപത്രം സമർപ്പിച്ചു

Next Post

എച്ച്ആർഡിഎസ് സെക്രട്ടറി അജി കൃഷ്ണൻ അറസ്റ്റിൽ

Palakkad News

Palakkad News

Next Post
എച്ച്ആർഡിഎസ് സെക്രട്ടറി അജി കൃഷ്ണൻ അറസ്റ്റിൽ

എച്ച്ആർഡിഎസ് സെക്രട്ടറി അജി കൃഷ്ണൻ അറസ്റ്റിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News