നെന്മാറ. നന്മ ഫൗണ്ടേഷൻ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം നന്മ ഫൗണ്ടേഷൻ നെന്മാറ മേഖലാ കമ്മിറ്റി നെന്മാറ ബ്ലോക്ക് പരിധിയിലെ 80 വയസ്സു കഴിഞ്ഞ10 വിമുക്തഭടൻമാർക്ക് മൊമന്റോ , പൊന്നാട എന്നിവ നൽകി ആദരിക്കുകയുണ്ടായി. നന്മ ഫൗണ്ടേഷൻ നെന്മാറ മേഖല കോർഡിനേറ്റർ അബ്ബാസ് നെന്മാറ സ്വാഗതപ്രസംഗം നടത്തിയ ചടങ്ങിൽ നന്മ ഫൗണ്ടേഷൻ നെന്മാറ മേഖലാ ചീഫ് കോർഡിനേറ്റർ A.S.വിജയൻ അദ്ധ്യക്ഷത വഹിച്ചു. നെന്മാറ പോലീസ് അഡീഷണൽ സബ്ബ് ഇൻസ്പെക്ടർ ശ്രീ ശങ്കരൻ പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം നിർവ്വഹിച്ചു. നന്മ നെന്മാറ മേഖലാ ഭാരവാഹികളായ കബീർ ഹാജി, മോഹൻദാസ് ആലിക്കൽ, സുരേഷ് അനന്തരാമൻ, സന്തോഷ്, സെബാസ്റ്റിൻ, സൗമ്യ സുരേഷ്, നവീൻ വിജയൻ എന്നിവർ ആശംസകൾ അർപ്പിച്ചു. നെന്മാറ ബ്ലോക്ക് എക്സ് സർവ്വീസ്ലീഗ് സെക്രട്ടറി ചന്ദ്രൻ നന്ദി പ്രകടിപ്പിച്ചു. തുടർന്ന് മധുര പലഹാര വിതരണവും നടത്തി.
(വാർത്ത.രാമദാസ് ജി കൂടല്ലൂർ)