ആഘോഷങ്ങൾ വിസ്മൃതമായ ലോക്ക്ഡൗൺ കാലത്ത് വാഗമണിൽ നവദമ്പതികൾക്കായി’റിജോയ്സ്’
പാലക്കാട്:ആഘോഷവും ആസ്വാദനവുംവിസ്മൃതമായ ലോക്ക് ഡൗൺ കാലത്ത്നവദമ്പതികൾക്കായിഒരുക്കിയ ആഹ്ലാദ സംഗമമാണ് റിജോയ്സ്.നിരവധി വൈകാരിക സമ്മർദ്ദങ്ങളിൽ പെട്ട് മനസ്സ് മടുത്തവർക്ക്, ഒരു മാറ്റം ആഗ്രഹിക്കുന്നവർക്ക്,തൻ്റെ പ്രിയ പങ്കാളിയോടൊത്ത് എന്നെന്നും ഓർമ്മയിൽ സൂക്ഷിക്കാൻ ഒരു ദിവസം ആഗ്രഹിക്കുന്ന എല്ലാ ദമ്പതികൾക്കും വാഗമൺ മിസ്റ്റ് വാലി ഗ്രാസ്മെരെയിലെറിജോയ്സ് സംഗമത്തിൽ പങ്കെടുക്കാം.സന്തോഷ വേളകൾദമ്പതികളെ എപ്രകാരം സ്വാധീനിക്കുന്നു എന്ന തിരിച്ചറിവോടുകൂടിയാണ്നിശ്ചിത ഫീസോടു കൂടിയുള്ള ഈ പരിപാടി.’ആകാശത്തിലെ നക്ഷത്രങ്ങളേയും കടൽത്തീരത്തെ മണൽത്തരികളേയും എന്ന് ഞാൻ എണ്ണിത്തീരുന്നുവോ അന്ന് ഞാൻ നിന്നെ മറക്കും’റിജോയ്സിന്റെ സന്ദേശ വാക്യമാണിത്.ലോകത്തിന്റെ സ്പന്ദനം കണക്കിലല്ല, പ്രണയത്തിലാണ്. മനസ്സിൽ പ്രണയം കെടാതെ സൂക്ഷിക്കുന്നവർ പറയും, സ്നേഹത്തിലാണ് പ്രണയത്തിലൂടെയാണ് പ്രപഞ്ചത്തിന്റെ നിലനിൽപ്പെന്ന്.പരസ്പരം അറിയേണ്ടതും പ്രണയിക്കേണ്ടതും ഉപാധികളില്ലാതെ സ്നേഹം പങ്ക് വെക്കേണ്ടതും നിങ്ങളാണ്. അത്തരം പ്രിയപ്പെട്ട ദമ്പതികൾക്ക് വേണ്ടി, കുടുംബങ്ങൾക്ക് വേണ്ടി സുന്ദരമായ അവരുടെ ഓർമ്മകളിലേക്ക് ചേർത്ത് വെക്കാൻ മനോഹരമായ ഒരു ദിവസമാണ് ഒക്ടോബർ 10 ശനിയാഴ്ച്ച നടക്കുന്നതെന്ന്സംഘാടകർ പറഞ്ഞു.ഇവിടെ, ഈ രാവിൽ നിങ്ങളെ വന്ന് പൊതിയാൻ കോടമഞ്ഞുണ്ട്, നിങ്ങൾക്ക് കൈ എത്തിപ്പിടിക്കാൻ മേഘങ്ങളുണ്ട്, ചുറ്റിനും തേയില മണക്കുന്ന കുന്നുകളുണ്ട്, കൈകോർത്ത് നടക്കാൻ പൈൻ കാടുകളുണ്ട്, കഥ പറഞ്ഞിരിക്കാൻ മൊട്ടക്കുന്നുകളുണ്ട്, പ്രിയപ്പെട്ടവർക്കൊപ്പം സെൽഫിയെടുക്കാൻ വാഗമൺ തടാകം കാത്തിരിക്കുന്നുണ്ട്. ഇവിടത്തെ ഓരോ ഋതുക്കളും നിങ്ങൾക്ക് വേണ്ടിയാണ്.ഏഷ്യയുടെ സ്കോട്ട്ലാന്റ് എന്നറിയപ്പെടുന്ന വാഗമൺ മലമുകളിൽ, മഞ്ഞു വീഴുന്ന താഴ്വരയിൽ സോളോ ലൈവ് മ്യൂസിക് പെർഫോമൻസിന്റെ അകമ്പടിയിൽ ഒരു ബഫറ്റ് കാൻഡിൽ ലൈറ്റ് ഡിന്നറാണ് കപ്പിൾസിനെ കാത്തിരിക്കുന്നത്.ലോക് ഡൗണുകൾക്ക് ശേഷം തിരിച്ചു വരുന്ന കേരള ടൂറിസത്തോടൊപ്പം, കോവിഡിന്റെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചു കൊണ്ട്, സ്നേഹത്തിന്റെയുംസൗഹൃദത്തിന്റെയുംഊഷ്മളതമികച്ച സുരക്ഷിതത്വത്തിൽഅനുഭവിക്കാവുന്ന വിധമാണ് ദമ്പതികൾക്ക് വേണ്ടി ഈ പ്രോഗ്രാം ഒരുക്കിയിട്ടുള്ളത്.അന്വേഷണങ്ങൾക്ക്:9188607500