നെ മാറ: കാട്ടു പന്നിയുടെ ആക്രമണത്തിൽ മരണമടഞ്ഞ കാണിക്കുന്നേൽ മാണിയുടെ മൃതദേഹവുമായി പ്രദേശവാസികളും കർഷക സംഘടനകളും സർവകക്ഷി അംഗങ്ങളും ചേർന്ന് നെന്മാറ വനം ഡിവിഷൻ ഓഫീസിനുമുന്നിൽ വന്യമൃഗ ആക്രമണത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് വെള്ളിയാഴ്ച ഉച്ചയ്ക്ക് സമരം നടത്തും. പാലക്കാട് ജില്ലാ ആശുപത്രിയിൽ ഉള്ള മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ഒലിപ്പാറ സെന്റ് പയസ് പള്ളി പള്ളി സെമിത്തേരിയിൽ സംസ്കരിക്കാൻ കൊണ്ടുവരുന്ന വഴിയിലാണ് ഡിവിഷൻ ഓഫീസിന് മുന്നിൽ സമരം നടത്താൻ ഇന്നലെ രാത്രി ഒലിപ്പാറ സെന്റ് പയസ് പള്ളിയിൽ ചേർന്ന പ്രദേശവാസികളുടെയും ചർച്ച് അധികൃതരുടെയും കൂട്ടായ്മയാണ് തീരുമാനിച്ചിരിക്കുന്നത്