മനുഷ്യ വന്യജീവി സംഘർഷം ഇല്ലാതാക്കുന്ന പദ്ധതികളെ കുറിച്ച് ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന്ന സമ്മേളനം ചർ’ച്ചചെയ്യുമെന്ന് സംസ്ഥാന പ്രസിഡണ്ട് എം.എസ്.ബിനുകുമാർ .സമ്മേളനം ഒക്ടോബർ 30 ന് ഒലവക്കോട് വെച്ച് നടക്കുമെന്നും ബിനുകുമാർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മനുഷ്യവന്യ ജീവി സംഘർഷം ദിനംപ്രതി വർദ്ധിച്ചുവരികയാണ്. സംഘർഷം ഒഴുവാക്കുന്നതിനായി പ്രവർത്തിച്ച 6 വനപാലകരുടെ ജീവൻ നഷ്ടപെട്ടത്. മറ്റു മേഖലകളിൽ 8 മണിക്കൂർ ജോലി നടപ്പിലാക്കിയെങ്കിലും വനം വകുപ്പിൽ നടപ്പിലാക്കിയിട്ടില്ല’ സമയ ക്ലിപ്തത ഇല്ലാത്തതുമൂലം വനപാലകർ ശാരീരിക മാനസിക സംഘർഷം അനുഭവിക്കുന്നുണ്ട് ‘ വനവുമായി ബന്ധപ്പെട്ട കേസുകൾ പരാജയപ്പെട്ടാൽ ജീവനക്കാരു തലയിൽ കെട്ടിവെച്ച് ആനുകൂല്യം വെട്ടിക്കുറക്കുന്ന സമീപനത്തിൽ നിന്നും സർക്കാർ പിന്മാറണം. ജീവനക്കാരുടെ പ്രമോഷൻ നടപ്പിലാക്കാൻ കഴിയാത്ത അവസ്ഥക്ക് മാറ്റം വരണം, പട്ടയഭൂമിയിലെ മരം മുറിയെ വനംകൊള്ള എന്ന നിലയിൽ പ്രചരിക്കുന്നതിൽ ഖേദമുണ്ടെന്നും എം.എസ്. ബിനുകുമാർ പറഞ്ഞു. ജനറൽ സെക്രട്ടറി എം. മനോഹരൻ, എം.ശ്രീനിവാസൻ , കെ.എ.മുഹമ്മദ് ഹാഷിം, കെ.സന്തോഷ് കുമാർ തുടങ്ങിയ ഭാരവാഹികളും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു