അയിലൂർ പുലി ആടിന് കൊന്ന സംഭവം വനം മന്ത്രി എം.കെ.ശശിന്ദ്രനും കെ.ബാബു എം.എൽ എ യും ചർച്ച നടത്തി
സുദേവൻ നെന്മാറ
നെന്മാറ : അയിലൂർപാളിയമംഗലം, കുറുമ്പൂര് മേഖലയിൽ വീണ്ടും പുലിയിറങ്ങി വളർത്തു മൃഗങ്ങളെ കൊന്നു. ചൊവ്വാഴ്ച രാത്രി ഒമ്പതോടെ കൂട്ടിനകത്ത് കെട്ടിയിരുന്ന ആടിനെ കൂട്ടിൽ തന്നെ ചത്തു കിടക്കുന്നതായി കാണപ്പെട്ട സംഭവത്തിൽ കെ.ബാബു എം.എൽ എ വനം വകുപ്പ് മന്ത്രി എം കെ ശശിന്ദ്രനും മായി നടത്തിയ ചർച്ചയിൽ അടിയന്തര നടപടി സ്വീകരിക്കാൻ ഉന്നത വനം വകുപ്പ് ഉദ്യാഗസ്ഥർക്ക് നിർദേശം നൽക്കി മൊത്തം 10 ആടുകൾ ഉണ്ടായിരുന്ന കുറുമ്പൂര് താലോലം ബിജുവിന്റ ഒരാടിനെ ചൊവ്വാഴ്ച രാത്രിയും കഴിഞ്ഞ ദിവസങ്ങളിലായി തീറ്റക്കായി വിട്ടിരുന്ന 4 ആടിനേയും പുലി പിടിച്ചു കൊന്നതായാണ് പരാതി. ചത്ത ആടിനെ ഒരു വയസ് പ്രായമുണ്ട്. കൂട്ടിലും, കൂട്ടിന്റെ പരിസരപ്രദേശങ്ങളിലും നനഞ്ഞ മണ്ണിൽ പുലിയുടെതെന്ന് സംശയിക്കുന്ന വലിയ കാൽപ്പാടുകൾ കാണപ്പെട്ടു. ഇതോടെ സമീപത്തെ ആട്, പശു, വളർത്തുന്ന കർഷകരും ഭീതിയിലാണ്. ഈ വീട്ടിലെയും സമീപ പ്രദേശത്തെ വീടുകളിലെയും പട്ടികളെ മുമ്പ് പലപ്പോഴായി കാണാതായിട്ടുണ്ട്. ഇതെല്ലാം പുലി പിടിച്ചതായി സമീപവാസികൾ സംശയം പ്രകടിപ്പിച്ചു. നെല്ലിയാമ്പതി വനം റേഞ്ചിലെ തിരുവഴിയാട് സെക്ഷനിൽ പെട്ടതാണ് ഈ സ്ഥലം. നെന്മാറ ഡി. എഫ്. ഒ.യെ പ്രദേശ വാസികൾ വിവരമറിയിച്ചു. വനം സെക്ഷൻ ഓഫീസിൽ നിന്ന് ജീവനക്കാർ എത്തി സ്ഥലം പരിശോധിച്ചു. ചത്ത ആടിനെ മൃഗശുപത്രിയിലെ ഡോക്ടറെ കാണിച്ചു പരിശോധിപ്പിച്ചു. കൂടു സ്ഥാപിച്ചു പുലിയെ പിടിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മയിൽ, മലയണ്ണാൻ, കാട്ടുപന്നി, മാൻ, ആന എന്നീ കാട്ടു മൃഗങ്ങളുടെ വിള നശിപ്പിക്കലിന് പുറമെയാണ് ഇപ്പോൾ പുലിയുടെ ശല്യവും ഉണ്ടായത്. അയിലമുടി മലയുടെ കീഴെയാണ് പാളിയമംഗലം പ്രദേശം വന്യമൃഗ ശല്യം എന്നതാണ് പ്രദേശ വാസികളിൽ ഭീതി ജനിപ്പിക്കുന്നത്.