Wednesday, May 7, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home Uncategorized

ജനവാസ മേഖലയിലിറങ്ങിയ കാട്ടുപന്നികളെ വനംവകുപ്പ് വെടിവെച്ചു കൊല്ലും

Palakkad News by Palakkad News
4 years ago
in Uncategorized
0
ജനവാസ മേഖലയിലിറങ്ങിയ കാട്ടുപന്നികളെ വനംവകുപ്പ് വെടിവെച്ചു കൊല്ലും
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

മണ്ണാർക്കാട്: കാട്ടിൽ നിന്നും ജനവാസ മേഖലയിലെത്തി മനുഷ്യരുടെ ജീവനും സ്വത്തിനും കൃഷിക്കും നാശം വരുത്തുന്ന കാട്ടുപന്നികളെ ഇനി മുതൽ വനംവകുപ്പ് വെടിവെച്ചു കൊല്ലും. മണ്ണാർക്കാട് വനം വകുപ്പ് റെയ്ഞ്ച് പരിധിയിൽ ശല്ല്യക്കാരായ കാട്ടുപന്നികളെ വെടിവെച്ച് കൊന്ന് സംസ്കരിക്കുന്നതിനായുള്ള നടപടികൾ സ്വീകരിച്ചിട്ടുള്ളതായി റെയ്ഞ്ച് ഓഫീസർ ആഷിഖ് അലി അറിയിച്ചു.

വനാതിർത്തി യിൽ നിന്നും രണ്ട് കിലോമീറ്ററിന് പുറത്തുള്ള ഭാഗങ്ങളിലെ കാട്ടു പന്നികളെയാണ് വെടിവെക്കുക. ആർആർടി സംഘത്തേയാണ് ഇതിനായി നിയോഗിച്ചിട്ടുള്ളത്. ഇതിന് പുറമേ റെയ്ഞ്ച് പരിധിയിൽ നിലവിൽ ലൈസൻസ് പതുക്കി യിട്ടുള്ള 14 തോക്ക് ഉടമകളുടെ സഹകരണവും ഉറപ്പാക്കും.

ചൊവ്വാഴ്ച മുതൽ കാട്ടുപന്നികളെ ഉപാധികളോടെ നശിപ്പിക്കുന്നതിനുള്ള ഉത്തരവ് മണ്ണാർക്കാട് റെയ്ഞ്ച് പരിധിയിൽ നടപ്പിലാക്കി തുടങ്ങി. കല്ലടിക്കോട് ഭാഗത്ത് നിന്നും ഇതുമായി ബന്ധപ്പെട്ട് ലഭിച്ച പരാതി വനപാലകർ പരിശോധിച്ചിട്ടുണ്ട്. കരിമ്പ, കാരാകുർശ്ശി, തച്ചമ്പാറ, കാഞ്ഞിരപ്പുഴ, തെങ്കര, കോട്ടോപ്പാടം, അലനല്ലൂർ, തച്ചനാട്ടുകര പഞ്ചായത്തുകളാണ് മണ്ണാർക്കാട് ഫോറസ്റ്റ് റെയ്ഞ്ച് പരിധിയിൽ വരുന്നത്. മിക്ക പഞ്ചായത്തുകളിലും കാട്ടുപന്നി ശല്ല്യമുണ്ട്. കാട്ടുപന്നികളുടെ ശല്ല്യം നിമിത്തം കൃഷി ചെയ്യാൻ കഴിയാത്ത അവസ്ഥയിലാണ് പലയിടങ്ങളിലേയും കർഷ കർ.

ജനവാസ കേന്ദ്രങ്ങളിലൂടെയുള്ള കാട്ടുപന്നികളുടെ സഞ്ചാരം വാഹന യാത്രക്കാർക്കും ഭീഷണിയാകുന്നുണ്ട്. ആഴ്ചകൾക്ക് മുമ്പ് അരിയൂർ വെച്ച് കാട്ടുപന്നി ബൈക്കിലിടിച്ച് കോഴിക്കോട് സ്വദേശികളായ രണ്ടു യുവാക്കൾക്ക് പരിക്കേറ്റിരുന്നു. അലനല്ലൂർ ന്യൂസ്. ശല്ല്യക്കാരായ കാട്ടുപന്നികളെ അമർച്ച ചെയ്യുന്നതിന് വനംവകുപ്പ് നടപടികൾ സ്വീകരിക്കണമെന്ന് കർഷകർ മുറവിളി കൂട്ടാറുണ്ടെങ്കിലും നടപടികളുണ്ടായില്ല.

നാട്ടിലേക്കിറങ്ങുന്ന കാട്ടുപന്നികളെ ഉപാധികളോടെ നശിപ്പിക്കുന്നതിന് വനംവകുപ്പ് പുറപ്പെടുവിച്ച ഉത്തരവിന്റെ കാലാവധി 2020 നവംബറിൽ അവസാനിച്ചിരുന്നു. ഇത് പിന്നീട് 2021 മെയ് 17 വരെ ദീർപ്പിക്കുകയായിരുന്നു. എന്നാൽ കേരളത്തിൽ കാട്ടുപന്നികൾ മൂലമുള്ള നാശനഷ്ടങ്ങളിൽ കാര്യമായ കുറവുവരാത്ത സാഹചര്യം കണക്കിലെടുത്ത് ഉത്തരവിന്റെ കാലാവധി ഒരു വർഷത്തേക്ക് കൂടി ദീർഘിപ്പിക്കണമെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ സമർപ്പിച്ച ശുപാർശയുടെ അടിസ്ഥാനത്തിൽ പിന്നീട് 2021 മെയ് 18 മുതൽ ഒരു വർഷത്തേക്ക് കൂടിദീർഘിപ്പിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. ഇതു പ്രകാരമുള്ള നടപടികളാണ് മണ്ണാർക്കാട് റെയ്ഞ്ചിലും സ്വീകരിച്ചിട്ടുള്ളത്.

കാട്ടുപന്നിശല്യം നേരിടുന്നവർക്ക് അവയെ അമർച്ച ചെയ്യുന്നതിനായി 8547602315 എന്ന നമ്പറിൽ ബന്ധപ്പെടാം.

Previous Post

തിരുവിഴാംകുന്ന് 16 കാരിയെ കൊലപ്പെടുത്താനുള്ള നീക്കം പ്രണയപ്പക: ഡിവൈഎസ്പി

Next Post

ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി: സ്ഥാ​പ​ക​ന്റെ പേ​ര്​ ബോ​ർ​ഡി​ൽ​നി​ന്ന് വെ​ട്ടി​യെ​ന്ന് പരാതി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

May 7, 2025
സരിന്റെ സ്ഥാനാര്‍ഥിത്വം എതിര്‍ചേരിയില്‍ അങ്കലാപ്പ് ഉണ്ടാക്കുന്നു: മുഖ്യമന്ത്രി

പി. സരിൻ ഇനി വിജ്ഞാനകേരളം പദ്ധതിയുടെ സ്ട്രാറ്റജിക് അഡ്വൈസർ;

May 7, 2025
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News