ഭീതിപരത്തിക്കൊണ്ട് രാജവെമ്പാല *
നെല്ലിയാമ്പതി:- പാവങ്ങളുടെ ഊട്ടി എന്ന വിശേഷണമുള്ള നെല്ലിയാമ്പതിയുടെ പ്രവേശനകവാടമായ മലയോര മേഖലയായ കൈകാട്ടിയിൽ രാജവെമ്പാലയെ കണ്ടെത്തി. 03-07-2021ന് ശനിയാഴ്ച വൈകിട്ട് മൂന്നുമണിയോടടുത്ത സമയത്താണ് കൈകാട്ടി-കാരപ്പാറ റോഡിനു സമീപം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനുസമീപത്തായി ചെറിയ മരത്തിൽ നിലയുറപ്പിച്ച രാജവെമ്പാലയെ പ്രദേശവാസികൾ കാണാനിടയായത്. കൈകാട്ടി നിവാസികൾക്ക് ഭീതിയുയർത്തിരിക്കുകയാണ് ഈ രാജവെമ്പാല.