എസ് ഡി പി ഐ യിൽ അംഗത്വമെടുത്തവർക്ക് സ്വീകരണവും
പൊതുസമ്മേളനവും ഇന്ന്
പാലക്കാട്:എസ് ഡി പി ഐ യിൽ പുതിയതായി അംഗത്വമെടുത്തവർക്കുള്ള പാലക്കാട് മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന സ്വീകരണവും
പൊതുസമ്മേളനവും ഇന്ന് നടക്കും വൈകുന്നേരം 4.30 ന് ഒല
വക്കോട് വെച്ച് നടക്കുന്ന സ്വീകരണ സമ്മേളനം സംസ്ഥാന പ്രസിഡണ്ട് മുവ്വാറ്റുപുഴ അഷ്റഫ് മൗലവി ഉത്ഘാടനം ചെയ്യും. സംസ്ഥാന കമ്മറ്റിയംഗം എസ് പി അമീറലി, ജില്ല പ്രസിഡണ്ട് ഷെഹീർ ബാബു ചാലിപ്പുറം, വിമൺ ഇന്ത്യ മൂവ്മെൻ്റ് പാലക്കാട് ജില്ല പ്രസിഡണ്ട് അഷിത മുജീബ്, എസ് ഡി ടി യു ജില്ല പ്രസിഡണ്ട് സക്കീർ ഹുസൈൻ എന്നിവർ അഭിവാദ്യമർപ്പിച്ച് സംസാരിക്കും. പാലക്കാട് മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് ഇല്യാസ് കാവിൽപ്പാട് അധ്യക്ഷത വഹിക്കും. മണ്ഡലം കമ്മിറ്റി സെക്രട്ടറി നസീർ സ്വാഗതവും, മുൻസിപ്പൽ കമ്മറ്റി പ്രസിഡണ്ട് അബ്ദുൾ ജബ്ബാർ നന്ദിയും പറയും.