ഫുട്ബോൾ കളിയിലൂടെ സൗഹൃദം തീർത്ത പ്രിയപ്പെട്ട മനാഫിന്കണ്ണീരോടെ വിട….*
പുതുപ്പള്ളിതെരുവ്:കഴിഞ്ഞ ദിവസം വിട പറഞ്ഞ അനുഗ്രഹീത ഫുട്ബോൾതാരം അബ്ദുൾ മനാഫിന് നാടിന്റെ പ്രാർത്ഥനയും,കണ്ണീരും നിറഞ്ഞ വിട പറച്ചിലും,അനുശോചനവും.
PSFC പുതപ്പള്ളിതെരുപ് ഫുട്ബോൾ ക്ലബ് മുൻകൈടുത്ത് നാട്ടുകാർ ചേർന്ന് പുതപ്പള്ളിതെരുവ് മദ്രസ്സ ഹാളിൽ സംഘടിപ്പിച്ച മനാഫ് അനുശോചന സദസ്സ്
ഒരു മതേതര ഫുട്ബോൾ സൗഹൃദ കൂട്ടായമയായി മാറി
പാലക്കാടിന്റെ പ്രിയപ്പെട്ട ശ്രീ.ഷാഫി പറമ്പിൽ MLA പരിപ്പാടി ഉദ്ഘാടനം ചെയ്തു
ഫുട്ബോൾ കളിയേയും കായികതാരങ്ങളെയും എന്നും വളരെയധികം ബഹുമാനിക്കുന്ന ശ്രീ.ഷാഫി പറമ്പിൽ MLA മനാഫിന്റെ ഉമ്മയുടെ വാക്കുകൾ ഹൃദയഭേദകമായിതന്നെ അവതരിപ്പിച്ചു
രോഗംകൊണ്ട് പ്രയാസപ്പെട്ട് അവസാന നാളുകളിൽ വാവിട്ട്കരഞ്ഞ മനാഫിനെ അദ്ദേഹത്തിന്റെ ഉമ്മ പ്രയാസം പുറത്തുകാണിക്കാതെ മനാഫ്മോനെ നിന്റെ കാലിൽ ഉമ്മ ഒരു ഫുട്ബോൾ കൊണ്ട് വെച്ച് തരട്ടെയെന്ന് ലോകത്തൊരമ്മ ചോദിച്ചെങ്കിൽ ആ മകന് ഫുട്ബോൾ കളിയോടുള്ള അടുപ്പം എത്രയുണ്ടാകുമെന്ന് ഇനി പറയേണ്ടതില്ലാലൊ എന്ന് അദ്ദേഹം ഉദ്ഘാടന പ്രഭാഷണത്തിൽ പറഞ്ഞു
ജില്ലയിലെ പ്രമുഖരായ മുൻ ഫുട്ബോൾ കളിക്കാർ,KFA,DFA ഭാരവാഹികൾ പ്രദേശത്തെ ജനപ്രതിനിധികൾ,പൊതുപ്രവർത്തകർ തുടങ്ങീ എല്ലാ മേഖലകളിൽ നുന്നും പങ്കെടുത്ത് സംസാരിച്ചവർ എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞത് ഫുട്ബോൾ കളിയിലൂടെ മനാഫ് നേടിയെടുത്ത അനന്തമായ സൗഹൃദത്തെ കുറിച്ചായിരുന്നു.
PSFC യുടെ പ്രസിഡണ്ടും മുൻ ദേശീയതാരവുമായ അബ്ദുൾ ഹക്കീംഅദ്ധ്യക്ഷത വഹിച്ച് സംസാരിച്ചു
KFA യുടെ ട്രഷറർ എം.ശിവകുമാർ,DFA യുടെ ജില്ലാസെക്രട്ടറി പി.സുധാകരൻ,മുൻ സന്തോഷ്ട്രോഫി കോച്ച് രാജീവ്,വത്സൻ DFA കമ്മിയംഗം,ജനപ്രതിനിധിയായ 32-വാർഡ് കൗൺസിലർ എം.സുലൈമാൻ,മുൻകൗൺസിലർ സൈതലവി,പൊതുപ്രവർത്തകൻ പി.എച്ച്.മുസ്ഥഫ,മനാഫിന്റെ ജ്യേഷ്ടനും പൊതുപ്രവർത്തകനുമായ മുഹമ്മദ് റാഫി,ജയപ്രകാശ്,മുൻ സംസ്ഥാന താരം അനിൽകുമാർ,ജയകുമാർ,റാസിഖ് തുടങ്ങിയവർ അനുശോചനം അറിയിച്ച് സംസാരിച്ചു
ജോയിന്റ് സെക്രടറിയും മനാഫിന്റെ സഹകളിക്കാരനുമായ ഇബ്രാഹിം സ്വാഗതവും,PSFC യുടെ സെക്രട്ടറി ഹംസ നന്ദിയും പറഞ്ഞു