ആരും വിശന്നിരിക്കരുത്: കമ്മ്യൂണിറ്റി കിച്ചൺ ആരംഭിച്ച് പുതുക്കോട് ഗ്രാമ പഞ്ചായത്ത്
കോവിഡ് 19 ന്റെ വ്യാപനത്തെ തുടർന്ന് സംസ്ഥാനത്തു നിലവിലുള്ള ലോക്ക് ഡൌൺ സാഹചര്യത്തെ തുടർന്ന് അശരണരും, ഒറ്റയ്ക്ക് താമസിക്കുന്നവർക്കുമായി ഭക്ഷണം നൽകുന്ന കമ്മ്യൂണിറ്റി കിച്ചൻ ബഹു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശാനുസരണം പുതുക്കോട് ഗ്രാമ പഞ്ചായത്തിലും ആരംഭിച്ചു.
പഞ്ചായത്തിൽ നിലവിലുള്ള ജനകീയ അടുക്കളയുമായി സംയോജിച്ചാണ് കമ്മ്യൂണിറ്റി കിച്ചൻ പ്രവർത്തിക്കുക.
അശരണർ, ഒറ്റയ്ക്ക് താമസിക്കുന്ന വയോധികർ, ആശ്രയമില്ലാത്ത രോഗികൾ എന്നിവരെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
വാർഡ് മെമ്പർമാർ, ജാഗ്രത സമിതികൾ നൽകിയ ലിസ്റ്റ് പ്രകാരമാണ് ഭക്ഷണം RRT സന്നദ്ധ സേവകർ വീടുകളിൽ എത്തിച്ചു നൽകുന്നത്.
ക്വാറന്റീനിൽ ഇരിക്കുന്ന, ഭക്ഷണം തയ്യാറാക്കാൻ ബുദ്ധിമുട്ട് അനുഭവ പെടുന്നവർക്കും ഈ സാഹചര്യം ഉപയോഗപ്പെടുത്താം. നിലവിൽ ജനകീയ അടുക്കളയിൽ നിന്നും പാർസൽ സൗകര്യത്തിൽ ഭക്ഷണം ലഭ്യമാക്കുന്നുണ്ട്.
കമ്മ്യൂണിറ്റി കിച്ചണിന്റെ നടത്തിപ്പിനാവശ്യമായ പച്ചക്കറി, പലചരക്കു സാധനങ്ങൾ പൊതു ജനങ്ങളിൽ നിന്നും സംഭാവന ആയി സ്വീകരിക്കുന്നു.
എല്ലാവരും ഈ ഉദ്യമത്തിൽ സഹായിച്ചു സഹകരിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ഹസീന ടീച്ചർ അഭ്യർത്ഥിച്ചു.
പഞ്ചായത്ത് പ്രസിഡന്റ്: 9496557232
പഞ്ചായത്ത് വൈസ് പ്രസിഡന്റ്: +919809776045
ബിനീഷ്, വാർഡ് മെമ്പർ : +919747912447
RRT കോർഡിനേറ്റർ: 9567404929