പെരുമാട്ടി പനയിടിയന്‍ ചള്ളയില്‍ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത 25 പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു
.ചിറ്റൂരിലെ സ്വകാര്യ കേറ്ററിംഗ് സ്ഥാപനത്തില്‍ നിന്നുമെത്തിച്ച ഭക്ഷണത്തില്‍ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റത്.
രാത്രി ബ്രോയിലര്‍ ചിക്കന്‍ കഴിച്ചവര്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. രാത്രി അസ്വസ്ഥത അനുഭവപ്പെട്ട് വൈദ്യസഹായം തേടുകയായിരുന്നു. ഛര്‍ദ്ദിയും വയറിളക്കവുമാണ് എല്ലാവര്‍ക്കും ഉണ്ടായത്.
നഗരസഭയില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ കേറ്ററിംഗ് സ്ഥാപനത്തില്‍ പരിശോധന നടത്തി.









