പ്രളയവും കോവിഡും പിണറായി സർക്കാറിന്റെ വസന്തകാലമാകരുത് ആന്റി കറപ്ഷൻസ് പീപ്പിൾസ് മൂവ്മെന്റ് പ്രളയം കൊണ്ട് ദുരിതമനുഭവിക്കുന്ന കേരള ജനതയ്ക്ക് ആശ്വാസം നൽകുവാൻ ലോക ജനത അകമഴിഞ്ഞു് സംഭാവന നൽകിയ സംഖ്യ പ്രത്യേക അക്കൗണ്ടിൽ നിക്ഷേപിച്ച് ചെലവഴിക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളിക്കളഞ്ഞ് മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിക്ഷേപിച്ചു കൊണ്ടാണ് അഴിമതിക്ക് തുടക്കം കുറിച്ചത്. കിററിലും പ്രളയ ദുരിതാശ്വാസത്തിന്റെ മറവിലും നടത്തിയ അഴിമതി കോവിഡിന്റെ മറവിലും നിർബാദം തുടരുകയാണെന്ന് യോഗം ആരോപിച്ചു സംസ്ഥാനത്തെ പൊതുജനാരോഗ്യ മേഖലയ്ക്ക് വേണ്ട മരുന്നും മെഡിക്കൽ ഉപകരണങ്ങളും വാങ്ങിയതിൽ 1600 കോടിയോളം രൂപ ക്യാ അഴിമതി നടന്നതായി പുറത്തുവന്നിട്ടുള്ള റിപ്പോർട്ടുകൾ ഞെട്ടിക്കുന്നതാണ്. പി.പി.ഇ. കിറ്റ് , ബ്ലീച്ചിംഗ് പൗഡർ തുടങ്ങി ഓക്സിജൻ പ്ലാന്റുകൾ വെന്റിലേറ്റർ കിടക്കകൾ വരെ വാങ്ങിക്കൂട്ടിയ മിക്കവയിലും അഴിമതി നടത്തിയിട്ടുണ്ടെന്നാണ് കണക്കുകൾ കാണിക്കുന്നത്. ഇത് സംബന്ധിച്ച ആറായിരത്തോളം ഫയലുകൾ കാണാനില്ലെന്ന് പറഞ്ഞത് ഇപ്പോൾ കണ്ടുകെട്ടിയിരിക്കയാണ്. ഇക്കാര്യത്തിൽ 2016 നു ശേഷം വേണ്ടത്ര ഓഡിറ്റ് നടന്നിട്ടില്ല. സൂക്ഷ്മമായ ഓഡിറ്റ് നടത്തുന്ന തിന്നും കുററക്കാരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കുന്നതിന്നും സർക്കാർ തയ്യാറാകണമെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. അഴിമതിക്ക് വിരാമമിടാൻ നിയോഗിച്ച ലോകായുക്തയുടെ അധികാരം കവർന്നെടുക്കാനും അഴിമതിക്കാരെ സംരക്ഷിക്കുന്ന തിന്നുമായി കൊണ്ടുവരുന്ന ഓർഡിനൻസ് ജനവികാരം മാനിച്ച് പിൻവലിക്കാൻ സർക്കാർ തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. ആന്റി കറപ്ഷൻസ് പീപ്പിൾസ് മൂവ്മെന്റ് ജില്ലാ പ്രസിഡണ്ട് എ.കെ. സുൽത്താൻ അദ്ധ്യക്ഷം വഹിച്ചു. ജില്ലാ സെക്രട്ടറി വിനോദ് തൃത്താല, എം അബ്ദുൾ ഗഫൂർ മണ്ണാർക്കാട്, ടി.ടി ഹുസ്സൻ പട്ടാമ്പി, അബ്ദുൾ ജലീൽ ഓങ്ങല്ലൂർ, എം.രാധാകൃഷ്ൻ ആലത്തൂർ, പി.പി.ഗോപി പാലക്കാട് പ്രസംഗിച്ചു. എ.കെ. സുൽത്താൻ മൊ:9447621686 പാലക്കാട്, 25.2.22