റോഡിനു നടുവിൽ കൊടിമരം
ഒലവക്കോട്: പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിലേക്കൂ പോകുന്ന പ്രധാനപ്പെട്ടതും പുരാതനമായതുമായ റോഡിനു നടുവിലെ കൊടിമരം അപകടം വിതക്കുന്നതായി പരാതി. പ്രത്യേകിച്ചും രാത്രി തീവണ്ടി വരുന്നതും പോകുന്നതുമായ സമയങ്ങളിൽ തിരക്കിട്ട് വരുന്നവരാണ് പലപ്പോഴും അപകടത്തിൽ പെടാൻ സാധ്യതയുള്ളത് റോഡിൽ സ്ഥാപിച്ച ഈ കൊടിമരം മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായിരിക്കയാണ്. ട്രാഫിക് പോലീസിൻ്റെ ശ്രദ്ധ തിരിയണമെന്നും യാത്രക്കാർ ആവശ്യപ്പെട്ടു.