പട്ടാമ്പി: ഇന്ത്യയുടെ എഴുപത്തിയഞ്ചാമത് സ്വാതന്ത്ര്യ ദിനാഘോഷം പട്ടാമ്പി ഗവ. സംസ്കൃത കോളേജിൽ എൻ സി സി യുടെ നേതൃത്വത്തിൽ നടന്നു. രാവിലെ 9 മണിക്ക് വൈസ് പ്രിൻസിപ്പൽ പി കെ പ്രസന്ന പതാക ഉയർത്തി. രാജ്യത്തിന്റെ ഐക്യവും അഖ ണ്ഡതയും കാത്ത് സൂക്ഷിക്കാനും പസ്പര സ്നേഹവും സൗഹാർദ്ദവും കൈകുതലാക്കി പ്രവർത്തിക്കാനും അവർ ആഹ്വാനം ചെയ്തു. തുടർന്ന് ഓഡിറ്റോറിയത്തിൽ നടന്ന വിവിധ സാംസ്കാരിക പരിപാടികളിൽ അക്ഷര , ദേവരാജ്, ഉസ്മാൻ , സംഗീത , ശ്രുതി, ഫയാസ് , തുടങ്ങിയവർ പങ്കെടുത്തു. അസോസിയേറ്റഡ് എൻ സി സി ഓഫീസർ ക്യാപ്റ്റൻ ഡോ.പി.അബ്ദു അധ്യക്ഷനായി.