☝🏿 കേരള സംസ്ഥാന ഗവൺമെൻറ് – ഉൾനാടൻ മത്സ്യസമ്പത്ത് വർദ്ധിപ്പിക്കുന്നതിനും മത്സ്യ സ്വയംപര്യാപ്തത കൈവരിക്കുന്നതിനും ലക്ഷ്യം വെച്ച് 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി – സംസ്ഥാന ഫിഷറീസ് വകുപ്പ് ഗ്രാമപഞ്ചായത്തുകളുടെ സഹകരണത്തോടെ നടപ്പിലാക്കി വരുന്ന പൊതു ജലാശയങ്ങളിലെ കാർപ്പ് മത്സ്യകൃഷിക്കാവശ്യമായ മത്സ്യ കുഞ്ഞുങ്ങളുടെ വിതരണം – തേങ്കുറുശ്ശി ഗ്രാമപഞ്ചായത്തിൻ കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് – TK ദേവദാസ് ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡണ്ട് -വി.ആർഭാർഗ്ഗവൻ അദ്ധ്യക്ഷനായിരുന്നു. വൈസ് പ്രസിഡണ്ട് കെ സ്വർണ്ണമണി – വികസന ചെയർമാൻ – കെ-ശ്രീകുമാർ – പഞ്ചായത്ത് സെക്രട്ടറി – കെ ദിനേഷ് കുമാർ- കർഷക മിത്ര ടീം ലീഡർ കെ സനൂപ് എന്നിവർ സംസാരിച്ചു.പഞ്ചായത്ത് പ്രമോട്ടർ എം ഹരിദാസ് സ്വാഗതവും – കെ ശ്രുതിമോൾ നന്ദിയും പറഞ്ഞു. – പഞ്ചായത്തിൻ്റെ അധീനതയിലുള്ള 17 കുളങ്ങളിലായി 58000 മത്സ്യക്കുഞ്ഞുങ്ങൾ’ വാർഡുമെമ്പർമാരുടെ നേത്യത്വത്തിൽ നിക്ഷേപിച്ചു. പഞ്ചായത്ത്തല നിക്ഷേപം പുന്നൂർ കുളത്തിൽ ബ്ലോക്ക് പ്രസിഡണ്ട് – Tk ദേവദാസും നിർവ്വഹിച്ചു