കൊഴിഞ്ഞാമ്പാറ : കൊഴിഞ്ഞാമ്പാറ ഗ്രാമപഞ്ചായത്തിൽ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഫിഷറീസ് വകുപ്പമായി ചേർന്ന് വീട്ടുവളപ്പിലുള്ള കുളങ്ങളിലെ മത്സ്യകൃഷി പദ്ധതിയുടെ വ്യക്തിഗത / ഗ്രൂപ്പ് ആനുകൂല്യങ്ങൾക്കുള്ള അപേക്ഷ ഫോറം വിതരണത്തിൻ്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.എം.സതീഷ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് ശ്രീമതി. നിലാവർണിസ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ.എസ്.മുഹമ്മദ് ഫാറൂഖ്, മെമ്പർമാരായ ശ്രീ. ചന്ദ്രൻ, ശ്രീ. മുഹമ്മദ് നാസർ , രാമകൃഷ്ണൻ, കവിത, ദീപ, ഫരീദ ,മത്സ്യ കൃഷിക്കാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
ഫോട്ടോ : പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.എം.സതീഷ് ഉദ്ഘാടനം നിർവഹിക്കുന്നു.