കഞ്ചിക്കോട്വ്യവസായ മേഖലയിലെ ഗ്രാമോദയ വനിതാ കേന്ദ്രം സോപ്പ് കമ്പനിയിലെ ബോയ്ലറിനും അനുബന്ധ ഉപകരണങ്ങൾക്കും തീ പിടിച്ച് 11 ലക്ഷം രൂപയുടെ നാശനഷ്ടം. ചൊവ്വാഴ്ച പകൽ മൂന്നിനാണ് അപകടം. കമ്പനിയിൽ പ്രവർത്തിച്ചിരുന്ന ബോയ്ലർ, പാനൽ, കേബിൾ എന്നിവ തീ പിടിത്തത്തിൽ പൂർണമായും കത്തി നശിച്ചു. കഞ്ചിക്കോട് നിന്നെത്തിയ അഗ്നിശമന സേനയുടെ ഇടപെടലിനെ തുടർന്ന് തീ മറ്റ് ഭാഗങ്ങളിലേക്ക് പടരുന്നത് ഒഴിവാക്കാനായി. കമ്പനിയുടെ ഓയിൽ പൈപ്പിലെ ചോർച്ചയെ തുടർന്നാണ് തീപിടിത്തമെന്ന് കരുതുന്നു.