പാലക്കാട് സ്റ്റേഡിയം സ്റ്റാൻഡിന് മുന്നിലെ കടകൾ കത്തിനശിച്ചു.
വഴിയോര കടകളാണ് കത്തിയത്. ഗ്യാസ് സിലിണ്ടർ പൊട്ടി തീ പടർന്നതാണെന്ന് കരുതുന്നു.
സംഭവ സമയത്ത് കടകൾ അടച്ചിട്ട നിലയിൽ ആയതുകൊണ്ടും കത്തിയ കടകളുടെ സമീപത്ത് ആളുകൾ ഇല്ലാതിരുന്നതുകൊണ്ടും വലിയ ദുരന്തമാണ് ഒഴിവായത്.
ഇന്ന് വൈകിട്ട് ഏഴരയോടെ ആയിരുന്നു സംഭവം.
പാലക്കാട് നിന്ന് ഫയർഫോഴ്സ് എത്തി തീ നിയന്ത്രണവിധേയമാക്കി










