നെല്ലിയാമ്പതി : കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ചെറുനെല്ലി ആദിവാസി കോളനിയിൽ നെല്ലിയാമ്പതി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പനി ക്ലിനിക് നടത്തി. നെല്ലിയാമ്പതി പ്രാഥമിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ആനന്ദ് കോളനിവാസികളെ പരിശോധിച്ചു. നെല്ലിയാമ്പതി RBSK നഴ്സ് അഞ്ജലി വിജയൻ കോളനിയിലെ കുട്ടികളുടെ സർവ്വേ നടത്തുകയും. തുടർന്ന് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ജെ. ആരോഗ്യം ജോയ്സൺ കോവിഡ് ബോധവത്കരണ ക്ലാസ്സ് നടത്തുകയും ചെയ്തു. പരിശോധനയിൽ പകർച്ചാവ്യാധികൾ ഒന്നും തന്നെ കണ്ടെത്തിയില്ല. നെമ്മാറ നെല്ലിയാമ്പതി സംസ്ഥാന പാതയിൽ നിന്നും രണ്ടു കിലോമിറ്റർ അകലെ വനത്തിനകത്തു സ്ഥിതി ചെയുന്ന ആദിവാസി കോളനിയാണ് ചെറുനെല്ലി.
ഫോട്ടോ :ചെറുനെല്ലി കോളനിയിലെ നിവാസികളെ ഡോ ആനന്ദ് പരിശോധിക്കുന്നു.