പാലക്കാട് ജില്ലാ ഹോമിയോ ആശുപത്രിയില്‍ പനി ക്ലിനിക് ആരംഭിച്ചു.
ജില്ലാ ഹോമിയോ ആശുപത്രിയില്‍ ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ പനി ക്ലിനിക് ആരംഭിച്ചു. പനി ക്ലിനിക്കിന്റെയും പുതുതായി സ്ഥാപിച്ച ഡീസല്‍ ജനറേറ്ററിന്റെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. കെ ചാമുണ്ണി അധ്യക്ഷനായി. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ജില്ലാ പഞ്ചായത്ത് വികസന പദ്ധതിയില്‍ നിന്ന് 15 ലക്ഷം രൂപ ഉപയോഗിച്ചാണ് ആശുപത്രിയില്‍ ഡീസല്‍ ജനറേറ്റര്‍ സ്ഥാപിച്ചത്. ഹോമിയോ ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് മരുന്നുകള്‍ക്കും ലാബ് റീ-ഏജന്റിനുമായി 50 ലക്ഷം രൂപയും, പെയിന്‍ ആന്‍ഡ് പാലിയേറ്റീവിനായി മൂന്ന് ലക്ഷം രൂപയും അനുവദിച്ചിരുന്നു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷാബിറ ടീച്ചര്‍, ജില്ല ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ എന്‍. അമ്പിളി, ഡി.പി.എം ഡോ. കെ.എസ് സുനിത എന്നിവര്‍ സംസാരിച്ചു.
ജില്ലാ ഇൻഫർമേഷൻ ഓഫീസ് -പാലക്കാട്