ലോക്ഡോൺ മൂലം ദുരിതത്തിലായ ജനങ്ങളെ സഹായിക്കാൻ കഴിഞ്ഞവർഷത്തെ സ്വകാര്യ സ്കൂൾ -കോളേജ് കളിലെ ഫീസിനത്തിൽ പരമാവധി ഇളവ് അനുവദിക്കണമെന്ന് കേരള കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി കെ. ശിവരാജേഷ് സർക്കാരിനോട് ആവശ്യപെട്ടു.
കഴിഞ്ഞ വർഷം കുട്ടികൾക്ക് സ്കൂളുകളിൽ നേരിട്ട് എത്താൻ കഴിഞ്ഞിട്ടില്ല.. അതുകൊണ്ട് ലാബ്, കമ്പ്യൂട്ടർ എന്നി ഉപയോഗങ്ങൾ ഇല്ല ഇതുമൂലം വലിയ തുക വൈദ്യുതി ബില്ലിൽ ലാഭമുണ്ടാകും, കൂടാതെ മറ്റു വിവിധകാര്യങ്ങളിലും,ഹൈസ്കൂൾ -കോളേജ് തലങ്ങളിൽ പഠിക്കുന്ന കുട്ടികളെ പെട്ടന്ന് സർക്കാർ സ്കൂൾ കളിലേക്ക് മാറ്റാനും, അവർക്ക് പഠിക്കാനും ബുദ്ധിമുട്ട് ഉണ്ടാകാൻ സാധ്യത ഉണ്ട്.. പലസ്കൂൾകളിലും ഈ വർഷത്തെ കുട്ടികളുടെ വിദ്യാഭാസത്തിനായി രക്ഷിതാക്കൾ സ്കൂളിനെ സമീപിക്കുമ്പോൾ സ്കൂൾ അധികൃതർ മോശമായി സംസാരിക്കുകയും ഫീസ് അടക്കാൻ ദിവസപരിധി നിശ്ചയിച്ചുഎഴുതിവാങ്ങുകയുംചെയ്യുന്നു, ഈ ലോക്ഡോൺ കാലത്ത് ആകെ ദുരിതത്തിലായ രക്ഷിതക്കളെ സർക്കാർ അടിയന്തിരമായി ഇടപെട്ട് സഹായിക്കണം എന്നും ശിവരാജേഷ് ആവശ്യപ്പെട്ടു, ഇതു സംബന്ധിച്ച് പാലക്കാട് ജില്ലയിലെ എല്ലാ എം എൽ എ മാർക്കും, വിദ്യാഭ്യാസമന്ത്രി, മുഖ്യമന്ത്രി, എന്നിവർക്കും ഈ മെയിൽ വഴി വിശദമായ നിവേദനവും നൽകി.