ജനാധിപത്യത്തിൽ ഫെഡറലിസം അത്യന്താപേക്ഷിതം: മന്ത്രി ക
8 മ
52 കഇന്ത്യപോലെ വിശാലവും വൈവിധ്യ പൂർണവുമായ ഒരു രാജ്യത്ത് ജനാധിപത്യത്തിന്റെ സുഗമവും സുസ്ഥിരവുമായ പ്രവർത്തനത്തിന് ഫെഡറലിസം അത്യന്താപേക്ഷിതമാമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. ഫെഡറൽ സംവിധാനത്തിന്റെ ആരോഗ്യകരമായ നിലനിൽപ്പ് അപകടത്തിലാകുന്നതിനെതിരെ നാം ജാഗരൂകരാകണം. പാലക്കാട് കോട്ടമൈതാനത്ത് നടന്ന 75 -ാം മത് സ്വാതന്ത്ര വാർഷികാഘോഷ പരേഡിൽ സല്യൂട്ട് സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഭരണഘടനാ മൂല്യങ്ങളായ രാഷ്ട്രത്തിന്റെ പരമാധികാരം-സ്വാതന്ത്ര്യം-ജനാധിപത്യം മതനിരപേക്ഷത-സോഷ്യലിസം എന്നിവ സംരക്ഷിക്കേണ്ടതിന്റെ ഓർമ്മപ്പെടുത്തലാണ് സ്വാതന്ത്രദിനാഘോഷമെന്നും മന്ത്രി പറഞ്ഞു.