മോദികാലത്തെ ഭരണകൂട ഭീകരതക്കെതിരെ ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ശബരി ആശ്രമത്തിന് മുന്നിൽ ഉപവസിക്കുന്ന എം.എൽ.എ ഷാഫി പറമ്പിലിനെ വെൽഫെയർ പാർട്ടി ജില്ലാ നേതാക്കൾ സന്ദർശിച്ചു.
‘RSS ന്റെ സംഘ് രാഷ്ട്രത്തിൽ ദളിത്-ആദിവാസി പിന്നാക്ക വിഭാഗങ്ങളുടെ ജീവിതം എങ്ങിനിരിക്കും എന്നതിന്റെ മാതൃകയാണ് യോഗി ആദിത്യനാഥ് ഭരിക്കുന്ന യു.പിയെന്നും സവർണ്ണവംശീയതയുടെ ഭരണത്തിനു കീഴിൽ ജനനേതാക്കൾക്കു പോലും സുരക്ഷയും സ്വാതന്ത്ര്യവും സാധ്യമല്ലെന്ന് തെളിഞ്ഞിരിക്കുന്നുവെന്നും വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി എം.സുലൈമാൻ അഭിപ്രായപ്പെട്ടു.
ഫാസിസ്റ്റ് കാപാലികരാൽ പിച്ചിച്ചീന്തപ്പെട്ട് കൊലപ്പെടുത്തിയ
ദളിത് പെൺകുട്ടികളുടെ രോദനങ്ങളാണ് ഒരു ക്രിമിനൽ ഗുണ്ടാ നേതാവായിരുന്ന ആദിത്യനാഥിന്റെ യു.പി.യിൽ നിന്ന് നാം കേട്ടുകൊണ്ടിരിക്കുന്നതെന്നും ഇതിനെതിരെ രാജ്യവ്യാപക പ്രതിഷേധം ഉയർന്നു വരണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ കമ്മിറ്റിയംഗം എം.ദിൽഷാദലിയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.