പാലക്കാട്: കര്‍ഷകര്‍ക്ക് ദോഷം വരുന്ന മൂന്നു ബില്ലുകള്‍ പാര്‍ലമെന്റില്‍ പാസാക്കിയത് റദ്ദാക്കുക, കര്‍ഷകരോട് മോദി സര്‍ക്കാര്‍ നീതി പാലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് വിവിധ കര്‍ഷക സംഘടനകള്‍ ദില്ലിയില്‍ നടത്തുന്ന സമരത്തിന് രാഷ്്ട്രീയ കിസാന്‍ സംഘ് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. അഞ്ചുവിളക്കിന് സമീപം ചേര്‍ന്ന പ്രതിഷേധ യോഗത്തില്‍ ബില്ലുകള്‍ കത്തിച്ചാണ് പ്രതിഷേധിച്ചത്.
യോഗത്തില്‍ സജീഷ് കുത്തനൂര്‍ അധ്യക്ഷത വഹിച്ചു. വി പി നിജാമുദ്ദീന്‍, എം എന്‍ രാവുണ്ണി, പി എസ് ഭവല്‍ദാസ്, വേലായുധന്‍ കൊട്ടേക്കാട്, റെയ്മണ്ട് ആന്റണി, രഘുനാഥ് പറക്കല്‍, വിളയോടി വേണുഗോപാല്‍, അനിരുദ്ധന്‍ തുടങ്ങിയവര്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു കൊണ്ട് സംസാരിച്ചു.