ഡെൽഹിയൽ നടക്കുന്ന കർഷക സമരത്തോടു് ഐക്യദാർഡ്യം പ്രഖ്യാപിച്ചും Rടട -BJP കേന്ദ്ര സർക്കാരിൻ്റെ കർഷക വിരുദ്ധ നിലപാടിൽ പ്രതിക്ഷേധിച്ചും പാലക്കാട് കർഷക മുന്നേറ്റം അടക്കമുള്ളകർ ഷക സംഘടനകൾ രാഷ്ട്രീയ കർഷക മഹാസംഘിൻ്റെ ആഭിമുഖ്യത്തിൽ ‘പാലക്കാട്ട് രക്തസാക്ഷി മണ്ഡപത്തിൽ നിന്നും ജാഥയായി ആശുത്രി റോഡിൽ പ്രകടനം നടത്തി. കർഷകർ അഞ്ചു വിളക്കിനരികെ പ്രതിക്ഷേധപൊതുയോഗം നടത്തി. 3 കർഷക നിയമങ്ങൾക്കത്തിച്ചു.യോഗം മുതലാംകോട് മണി രാഷട്രീയ കിസാൻ സംഗ് ജില്ലാ പ്രസിഡണ്ട് ഉൽഘാടനം ചെയ്തു.എം.എൻ രാവുണ്ണി, സജീഷ് കുത്തന്നൂർ, റൈമണ്ട് ആൻ്റണി. നിസ്സിമുദ്ദീൻ തുടങ്ങി വിവിധ സംഘടനാ നേതാക്കൾ യോഗത്തെ അഭിസംഭോധന ചെയ്ത് സംസാരിച്ചു.