എലപ്പുള്ളി. പാടത്തു ജോലിക്കിടെ കർഷകൻ തേനീച്ചയുടെ കുത്തേറ്റു മരിച്ചു. ഒപ്പമുണ്ടായിരുന്ന മകനും സഹോദരനും 2 ജോലിക്കാർക്കും കുത്തേറ്റു. മകന്റെയും സഹോദരന്റെയും നില അതീവ ഗുരുതരമാണ്. രാമശ്ശേരി കോവിൽപ്പാളയം ഊറപ്പാടം ശാന്തി നിവാസിൽ സുകുമാരൻ (78) ആണു മരിച്ചത്. ഗുരുതരമായി പരുക്കേറ്റ മകൻ സുധീപ് (36), സഹോദരൻ രാമചന്ദ്രൻ (71) എന്നിവർ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്.
പുല്ലുവെട്ടു തൊഴിലാളികളായ എലപ്പുള്ളിയിലെ രാമൻ (40), സഹദേവൻ(38) എന്നിവർക്കും കുത്തേറ്റെങ്കിലും ഇവർ സുരക്ഷാ ഉപകരണങ്ങൾ ധരിച്ചിരുന്നതിനാൽ പരുക്കു ഗുരുതരമല്ല. ഇന്നലെ ഉച്ചയ്ക്കുശേഷം രണ്ടരയോടെ രാമശ്ശേരിയിലെ പാടത്തായിരുന്നു അപകടം. പാടത്തു പുല്ലു വെട്ടാനാണു സുകുമാരനും സംഘവുമെത്തിയത്