അന്നമൂട്ടുന്ന കർഷകർക്ക് ഐക്യദാർഢ്യവുമായി ചിത്രകാരൻമാർഒറ്റ കാൻവാസിൽവർണവിസ്മയ കാഴ്ചയൊരുക്കി
പാലക്കാട്:കർഷക സമര- അനിശ്ചിത കാല ഐക്യദാർഢ്യ സത്യാഗ്രഹത്തിന്പാലക്കാട്ട്,പിന്തുണയേറുന്നു.കർഷക പ്രക്ഷോഭങ്ങൾ കർഷകർക്ക് മാത്രമുള്ളതല്ല,മുഴുവൻ ജനങ്ങളുടെയും നിലനിപ്പിനു വേണ്ടിയുള്ളതാണെന്ന ഐക്യദാർഢ്യവുമായി ചിത്രകാരന്മാരുംഒറ്റകാൻവാസിൽ വർണ്ണങ്ങൾ ചാലിച്ച് പിന്തുണക്കാനെത്തി.വരച്ച ചിത്രങ്ങൾ ദില്ലിയിലെ സമരവേദിയിലെത്തിക്കും.ദിവസങ്ങളായി പാലക്കാട് സിവിൽ സ്റ്റേഷനു മുന്നിൽ നടന്നു വരുന്ന അനിശ്ചിത കാല സത്യാഗ്രഹത്തിന് പിന്തുണയുമായി അനേകർ രംഗത്തു വന്നുകൊണ്ടിരിക്കുന്നുണ്ട്.കോട്ടയുടെ ചുറ്റുമതിലിൽ നീണ്ട കാൻവാസിൽ 71കലാകാരന്മാർ ചിത്രങ്ങൾ ഒരുക്കി.എഴുത്തുകാരൻശ്രീചിത്രൻ,പി.ടി.ജോൺ എന്നിവർമുഖ്യ പ്രഭാഷണം നടത്തി. മോഹൻ ഐസക്,ശ്രീജപള്ളംഅബ്ദുൾ അസീസ് , ജയശ്രീ ചാത്തനാത്ത്, ഹരിദാസ് കല്ലടിക്കോട്,വേലായുധൻ കൊട്ടേക്കാട്, വി.പി. നിജാമുദ്ദീൻ, ഭഗവൽദാസ് തുടങ്ങി വ്യത്യസ്ത മേഖലയിലുള്ളവർ പ്രസംഗിച്ചു.ലില്ലി വാഴയിൽ കവിതാലാപനം നടത്തി.