പാലക്കാട് ..
ബഫർ സോൺ വിഷയത്തിൽ പാലക്കാട് സംയുക്ത കർഷകസംരക്ഷണ സമിതി യുടെ നേതൃത്ത്വത്തിൽ കലക്ട്രേറ്റിലേക്ക് അതിജീവന മാർച്ച് നടത്തി. പാലക്കാട് കോട്ടമൈതാനത്തു നിന്ന് ആരംഭിച്ച്കലക്ട്രേറ്റിന് മുമ്പിലെത്തിയ ശേഷം നടന്ന അതിജീവന സദസ്സ്പാലക്കാട് രൂപതാ ബിഷപ്പ് മാർ:പീറ്റർ കൊച്ചുപുരക്കൽ ഉദ്ഘാടനം ചെയ്തു. സംയുക്ത കർഷകസംരക്ഷണ സമിതി പാലക്കാടിൻ്റെ വിവിധ മേഖലകളിൽ നടത്തിയ അതിജീവന സദസ്സിൻ്റെ തുടർച്ചയാണ് പാലക്കാട്ട് നടന്നത്.
കൃഷി ഭൂമിയിലേക്ക് നീളുന്ന വനനിയമങ്ങളിൽ നിന്ന് കർഷകരെയും കൃഷിസ്ഥലത്തെയും സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി കർഷകർ നടത്തിയ കർഷക ധർണ്ണ പാലക്കാടിൻ്റെ കർഷക അതിജീവന പോരാട്ടങ്ങളുടെ ശക്തി പ്രകടനവും കൂടിയായി . മലയോര കർഷക ജനത അനുഭവിക്കുന്ന കടുത്ത മനുഷ്യാവകാശ ലംഘനങ്ങളെ ഉത്തരവാദിത്വപ്പെട്ടവരുടെ മുമ്പിൽ എത്തിക്കുകയാണ് അതിജീവന സദസ്സിലൂടെ കർഷകർ ലക്ഷ്യം വക്കുന്നത്.
സുപ്രീംകോടതി വിധി പ്രാകാരമുള്ള ഇളവുകൾ ലഭിക്കാൻ കേരളത്തിൻ്റെ സാഹചര്യം സെട്രൽൽ എംപവേഡ് കമ്മറ്റിയേയും, കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെയും ബോധ്യപ്പെടുത്തി അവർ മുഖേന പരിസ്ഥിതിലോല വിജ്ഞാപന ഇളവുകൾ നേടിയെടുക്കാൻ കേരള സർക്കാർ നടപടി സ്വീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം. കർഷകരുടെ ജീവിതം ഇരുട്ടിലാകുമ്പോൾ രാഷ്ട്രീയ പാർട്ടികൾ രാഷ്ട്രീയ ജയപരാജയങ്ങളുടെ കണക്കെടുപ്പാക്കി ഗൗരവമുള്ള അതിജീവന വിഷയങ്ങളെ മാറ്റരുത് എന്ന്കർഷക സമിതി പ്രവർത്തകർ ആവശ്യപ്പെട്ടു. പാലക്കാടിൻ്റ വിവിധ മേഖലകളിൽ നിന്നായി. ആയിരക്കണക്കിന് കർഷകർ അതിജീവന സമരത്തിൽ അണിചേർന്നു.