ആര്‍ദ്രം മിഷന്‍: ജില്ലയില്‍ ആറ് കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്തതു
ആര്‍ദ്രം മിഷന്റെ ഭാഗമായി ജില്ലയില്‍ പ്രവര്‍ത്തനസജ്ജമാക്കിയ ആറ് കുടുംബാരോഗ്യകേന്ദ്രങ്ങള്‍ ഇന്ന് (ഒക്ടോബര്‍ ആറ്) രാവിലെ 11 ന് ഓണ്‍ലൈനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ അധ്യക്ഷയാകും. ഷോളയൂര്‍, എലമ്പുലാശേരി, പുതുശേരി, മുതലമട, പേരൂര്‍, പെരുമാട്ടി എന്നിവിടങ്ങളിലെ പ്രാഥമികാരോഗ്യകേന്ദ്രങ്ങളാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തുന്നത്. ഇവ ഉള്‍പ്പെടെ സംസ്ഥാനത്തെ 75 കുടുംബാരോഗ്യ കേന്ദ്രങ്ങളാണ് മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കുക.
ആരോഗ്യമേഖലയില്‍ സമഗ്ര പുരോഗതി ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ആര്‍ദ്രം മിഷന്‍ പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ ജില്ലയിലെ 45 സ്ഥാപനങ്ങളാണ് കുടുംബാരോഗ്യകേന്ദ്രങ്ങളിലായി ഉയര്‍ത്തപ്പെടുന്നത്. ഇതില്‍ 23 സ്ഥാപനങ്ങള്‍ ഉദ്ഘാടനം ചെയ്തു. ദേശീയ ആരോഗ്യ ദൗത്യത്തിന്റെ നേതൃത്വത്തില്‍ ഓരോ സ്ഥാപനത്തിലും ശരാശരി 15 ലക്ഷം വീതം ചെലവഴിച്ചാണ് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഏകീകൃത രൂപഭാവങ്ങളിലേക്ക് എത്തിച്ചത്.
നാലു കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ സംസ്ഥാന നിര്‍മിതി കേന്ദ്രവും രണ്ടു കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ ജില്ലാ നിര്‍മിതി കേന്ദ്രവുമാണ് നിര്‍മിച്ചത്. ജനങ്ങള്‍ക്ക് മികച്ച സൗകര്യങ്ങളോടെയുള്ള രോഗീസൗഹൃദ ചികിത്സാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ച ആര്‍ദ്രം മിഷനിലൂടെ പൂര്‍ത്തിയാക്കുന്ന ഓരോ കുടുംബാരോഗ്യ കേന്ദ്രങ്ങളിലും നിരവധി സൗകര്യങ്ങളാണ് ഒരുക്കുന്നത്.
ഈ കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ഒ.പി കൗണ്ടര്‍, പ്രീ-ചെക്കപ്പ് ഏരിയ, നിരീക്ഷണമുറി, രോഗപ്രതിരോധ കുത്തിവെപ്പ് മുറി എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. ആധുനിക സൗകര്യങ്ങളോടെയുള്ള ഉപകരണങ്ങളുള്ള ലാബും സജ്ജമാക്കി. കുഞ്ഞുങ്ങളുമായി എത്തുന്ന അമ്മമാര്‍ക്ക് മുലയൂട്ടുന്നതിനുള്ള മുറിയും ഒ.പി കാത്തിരിപ്പ് കേന്ദ്രവും നവീകരിച്ചു. കൂടാതെ, രോഗികള്‍ക്കായി ശുചിമുറികള്‍ നിര്‍മിക്കുകയും ഭിന്നശേഷി സൗഹൃദമായി നവീകരിക്കുകയും ചെയ്തു.
കൂടാതെ ജീവിതശൈലിരോഗ ക്ലിനിക്കും ശ്വാസ്, ആശ്വാസ് പ്രത്യേക ക്ലിനിക്കുകളും കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഒരുകുടുംബത്തിലെ എല്ലാ അംഗങ്ങളുടേയും ആരോഗ്യസംബന്ധമായ ആവശ്യങ്ങള്‍ നിറവേറ്റുകയും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുകയും ചെയ്യുകയെന്നതാണ് ആര്‍ദ്രം മിഷനിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതുവഴി ജനങ്ങള്‍ക്ക് പ്രാദേശിയ തലത്തില്‍ മികച്ച സൗകര്യങ്ങളോട് കൂടിയ രോഗീ സൗഹൃദ ചികിത്സാ അന്തരീക്ഷവും