വാളയാർ കേസ്; വിധി വന്നിട്ട് ഒരു വർഷം, നീതി തേടി കുടുംബം ഇന്നുമുതൽ വീടിനുമുന്നിൽസമരത്തിന്
2019 ഒക്ടോബറിലാണ് കേസിലെ അഞ്ച് പ്രതികളെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടത്. പ്രോസിക്യൂഷനും, അന്വേഷണ ഉദ്യോഗസ്ഥരും വീഴ്ച വരുത്തി പ്രതികളെ രക്ഷപെടുത്തിയതാണെന്ന ആരോപണം ഉയർന്നിരുന്നു.
പെൺകുട്ടികളുടെ മാതാപിതാക്കൾ നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് പരാതിപ്പെട്ടിരുന്നു. ഏത് അന്വേഷണത്തിനും സർക്കാർ ഒപ്പമുണ്ടാകുമെന്ന ഉറപ്പ് അദ്ദേഹം നൽകിയിട്ടുണ്ട്. പോക്‌സോ കോടതി വിധി റദ്ദാക്കണമെന്ന സർക്കാർ അപ്പീലിൽ ഹൈക്കോടതിയിൽ അടുത്തയാഴ്ച വാദം തുടങ്ങും.










