വനത്തിൽ 120 കഞ്ചാവ് ചെടികൾ എക്സൈസ് നശിപ്പിച്ചു
പാലക്കാട്.അഗളിഅട്ടപ്പാടി കുറുക്കത്തിക്കല്ല് വനത്തിൽ മണ്ണാർക്കാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടോണി ജോസിന്റെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിൽ വിളവെടുപ്പിന് പാകമായ 120 കഞ്ചാവ് ചെടികൾ കണ്ടെത്തി നശിപ്പിച്ചു. 6 അടി മുതൽ 12 അടി വരെ ഉയരമുള്ള ചെടികളായിരുന്നു. പ്രിവന്റീവ് ഓഫിസർ സൽമാൻ റസാലി സിവിൽ എക്സൈസ് ഓഫിസർ ജോൺസൺ, ഡ്രൈവർ അനുരാജ് റെയ്ഡിൽ പങ്കെടുത്തു.










