വടക്കഞ്ചേരി: വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാത പന്നിയങ്കര ടോള്‍ പ്ലാസയിലെ അമിത ടോള്‍ പിരിവിനെതിരെ ബസുടമകള്‍ നടത്തുന്ന അനിശ്ചിതകാല റിലേ നിരാഹാര സമരം പത്താം ദിവസത്തിലേക്ക് കടന്നു.
വിഷുദിനമായ വെള്ളിയാഴ്ച ടോള്‍ പ്ലാസക്ക് സമീപം പ്രതീകാത്മകമായി ഭിക്ഷാടനം നടത്തി പ്രതിഷേധിക്കുമെന്ന് ബസുടമ പ്രതിനിധികള്‍ അറിയിച്ചു.
. ബസുടമ- തൊഴിലാളി പ്രതിനിധികളായ ജോസ് കുഴുപ്പില്‍, ബിബിന്‍ ആലപ്പാട്ട്, ബി. അശോക് കുമാര്‍ എന്നിവര്‍ സംസാരിച്ചു. ടോള്‍ പ്ലാസക്ക് സമീപം ടിപ്പര്‍-ടോറസ് ലോറി ഉടമകളും നടത്തുന്ന സമരം തുടരുകയാണ്. ടോള്‍ പിരിവില്‍ പ്രതിഷേധിച്ച് സ്വകാര്യ ബസുകളുടെ പണിമുടക്കും തുടരുകയാണ്.