സായാഹ്നം
വാർത്തകൾ ഇനി എല്ലാ നേരവും ഓൺലൈനിൽ
പാലക്കാടിന്റ സ്പന്ദനങ്ങൾക്കും ഉൾതുടിപ്പുകൾക്കുമൊപ്പം ഒന്നര പതിറ്റാണ്ടായി ജാഗ്രതയോടെ ജനക്ഷത്ത് നിന്ന
സായാഹ്‌നം ദിനപത്രം പുതിയ സംരംഭത്തിലേക്ക്.
പത്രത്തിന്റെ ഓൺലൈൻ എഡിഷൻ
കേരള ജല വിഭവ വകുപ്പുമന്ത്രി കെ.കൃഷ്ണൻ കുട്ടി
ഉദ്ഘാടനം നടത്തി.
ദൈനംദിന വാർത്തകൾക്കൊപ്പം സാഹിത്യം, സംസ്കാരം, ആരോഗ്യം എന്നീ ആനുകാലിക അറിയിപ്പുകളും ഓൺലൈനിൽ തത്സമയം ലഭ്യമാകും. വാർത്തകൾ ശേഖരിക്കുന്നതിലും അത് വായനക്കാരിൽ കൃത്യമായി എത്തിക്കുന്നതിലും കഴിഞ്ഞ കാലങ്ങളിൽ അതീവ ശ്രദ്ധ പുലർത്തിയിട്ടുണ്ട്. മതേതര ജനാധിപത്യ മൂല്യങ്ങൾ മുറുകെ പിടിച്ചാണ് സായാഹ്നത്തിന്റെ സഞ്ചാരം. കോവിഡ് കാല പ്രതിസന്ധി കാരണം ഡിജിറ്റൽ വായനയിലും ജനങ്ങൾ തൽപരരാണ്.
ഈ സവിശേഷത കൂടി കണക്കിലെടുത്ത് അച്ചടിയോടൊപ്പം നവ സാങ്കേതികതയിലൂടെ വാർത്താ വായ നയുടെ അനന്ത സാദ്ധ്യതയിലേക്ക് സായാഹ്നം തുടക്കമിട്ടിരിക്കുകയാണ്.
ഇന്ന് മുതൽ സായാഹ്നം ദിന പത്രത്തിന്റെ ഓൺലൈൻ പതിപ്പു കൂടി വായനക്കാരിലേക്ക് എത്തുന്നു.
കഴിഞ്ഞ കാലങ്ങളിൽ ഞങ്ങളോട് സഹകരിച്ച , സഹായിച്ച എല്ലാ നല്ലവരായ വായനക്കാരോടും ഈ അവസരത്തിൽ നന്ദി രേഖപെടുത്തുന്നു. തുടർന്നും എല്ലാ വിധ സഹകരവും പ്രതീക്ഷിച്ചു കൊള്ളുന്നു.
പബ്ലിക് റിലേഷൻസ് വകുപ്പിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന സായാഹ്നം പത്രത്തിന്റെ ഓൺലൈൻ പ്രകാശനം
ജല വിഭവ വകുപ്പുമന്ത്രി കെ.കൃഷ്ണൻ കുട്ടി നിർവഹിക്കുന്നു.സായാഹ്നം
ചീഫ് എഡിറ്റർ കെ.അസീസ് മാസ്റ്റർ സമീപം.
ഒന്നര പതിറ്റാണ്ടായി പാലക്കാടിന്റെ സ്വന്തം ശബ്ദമായിരുന്ന സായാഹ്നം ദിനപത്രം ഓൺലൈൻ ഡിവിഷന് ആശംസകൾ. ഇ കോവിഡ് കാലത്ത് ഓൺലൈൻ സാധ്യതകൾ വളരെ പെട്ടെന്ന് തന്നെ കണ്ടെത്തി പത്രത്തെ ഓൺലൈൻ ആക്കുവാൻ പരിശ്രമിച്ച അസിസ് മാസ്റ്റർ പ്രതേക അഭിനന്ദനം അർഹിക്കുന്നു. സമൂഹത്തിന്റെ എല്ലാ മേഖലകളിലേക്കും, പാലക്കാടിന്റെ മുക്കിലും മൂലയിലേക്കും ഭാവിയിൽ കേരളമൊന്നാകെ ആളിപടരുവാനും സായാഹ്നം ദിനപത്രത്തിനു കഴിയട്ടെയെന്നു ആശംസിക്കുന്നു. പത്രത്തിന്റെ അണിയറ സിൽപ്പികൾക്ക് അഭിനന്ദനങ്ങൾ. – വി. വി. സലീംഒലവക്കോട്.