നാടക സന്ധ്യയും നാടക കുലപതി സി എൽ ജോസ് ആദരവും
തൃശ്ശൂർ. ആയുർവേദിക് മെഡിസിൻ മാനുഫാക്ചറേഴ്സ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യയും തമിഴ്നാട് മലയാളി അസോസിയേഷനുകളുടെ കോൺ ഫെഡറേഷനും ചേർന്നു സംഘടിപ്പിച്ച മുഖം നാടക അവതരണവും സി എൽ ജോസ് ആദരവും നാടക പ്രേമികൾക്ക് ഹരം പകർന്നു.
മെഡിമിക്സ് എംഡിയും നടനും സാമൂഹ്യ പ്രവർത്തകനുമായ ഡോക്ടർ എ വി അനൂപ്, ലക്ഷ്മി ഗോപകുമാർ എന്നിവർ അരങ്ങിലെത്തിയ നാടകം അഭിനയത്തിന് വിലോഭനീയ ചാരുത കൊണ്ട് വളരെ ശ്രദ്ധേയമായി. സാംസ്കാരിക നഗരി തൃശ്ശൂരിലെ വിവിധ തുറകളിൽ പെട്ട ധാരാളം പേർ സന്നിഹിധരായിരുന്നു