ശകുന്തള ജംക്ഷനിലെ എസ്കലേറ്റര്‍: ഈ മാസം ട്രയല്‍ റണ്‍ നടത്തും
പ >ലക്കാട്: നഗരത്തിലെ രണ്ടു ബസ് സ്റ്റാൻഡുകളെയും ടൗണ്‍ റെയില്‍വേ സ്റ്റേഷനെയും പ്രധാന റോഡുകളെയും ബന്ധിപ്പിക്കുന്ന ശകുന്തള ജംക്ഷനിലെ എസ്കലേറ്റര്‍ നിര്‍മ്മാണം പൂര്‍ത്തിയാകുന്നു. ഇരുവശങ്ങളിലെയും റാമ്ബുകളും മേല്‍ക്കൂരകളും കവചങ്ങളും പൂര്‍ത്തിയായി.
കെ.എസ്.ഇ.ബിക്കുള്ള തുക നഗരസഭ കൈമാറിയിട്ടുണ്ട്. സാങ്കേതികാനുമതി പൂര്‍ത്തിയാക്കി വൈദ്യുതി കണക്ഷൻ ലഭിച്ചാല്‍ ഈ മാസം തന്നെ ട്രയല്‍ റണ്‍ നടത്തും. ശകുന്തള ജംഗ്ഷനും ജി.ബി റോഡിനുമിടയിലുള്ള റെയില്‍പാതയ്ക്ക് കുറുകെയാണ് എസ്കലേറ്റര്‍ സ്ഥാപിക്കുന്നത്.