പാലക്കാട്: നഗരത്തിലെ പ്രധാന റോഡായ ജി.ബി.റോഡ് – മാർക്കറ്റ് റോഡിനെ കുറുകെ മുറിച്ച് പോകുന്ന റെയിൽ പാളത്തിലെ- ലെവൽ ക്രോസ് ഗൈയ്റ്റ് മാറ്റി റോഡ് അടച്ചതിൽ ശക്തമായ പ്രതിഷേധം ജനങ്ങളുടേയും വ്യാപാരികളുടേയും ഭാഗത്തു നിന്നും ഉണ്ടായിരുന്നു.ഇതിനു പരിഹാരമായിട്ടായിരുന്നു എക്സലേറ്ററിൻ്റെ പണി ആരംഭിച്ചത് ‘ എന്നാൽ പണി പൂർത്തിയാവാതെ നോക്കൂ കുത്തിയായി മാറിയിരിക്കയാണ് ഇത്.
ടി.ബി.റോഡിലെ കടകളിൽ നിന്ന് ജി.ബി.റോഡിലേക്കും – ടൗൺ ബസ് സ്റ്റാൻ്റിൽ നിന്നും ‘മുൻസിപ്പാൽ സ്റ്റാൻ്റിലേക്കും വരണമെങ്കിൽ വാഹനങ്ങൾ ചുറ്റി വളഞ്ഞു് മേൽപാലം കേറി ചുറ്റിക്കറങ്ങി വേണം എത്താൻ ‘ ഓട്ടോക്കാർ അമിത ചാർജ്ജ് ഈടാക്കുന്നതായും പരാതിയുണ്ട്. എക്സലേറ്റർ പണി പൂർത്തിയായാൽ കാൽനട യാത്രക്കാർക്ക് ഏറെ ഗുണകരമാകുമെങ്കിലും എന്ന് പൂർത്തിയാവുമെന്ന കാര്യം അനിശ്ചിതത്തിലാണത്രെ. നഗരസഭയുടെ പുതിയ ഭരണാധികാരികൾ വേണ്ടതായ നടപടിയെടുക്കുമെന്ന പ്രതീക്ഷയിലാണ് നഗരത്തിലെ കാൽനടയാത്രക്കാർ.