മംഗലം ഗവ. ഐ.ടി.ഐയില്‍ പ്രവേശനം
പട്ടികജാതി വികസന വകുപ്പിനു കീഴിലുള്ള മംഗലം ഗവ. ഐ.ടി.ഐയില്‍ പ്രവേശനത്തിന് അപേക്ഷിക്കാം. www.scdd.kerala.gov.in ല്‍ നിന്ന് അപേക്ഷ ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റെടുത്ത് പൂരിപ്പിക്കണം. അപേക്ഷ, എസ്.എസ്.എല്‍.സി, പ്ലസ്ടു പാസായെങ്കില്‍ പ്ലസ്.ടു സര്‍ട്ടിഫിക്കറ്റ് എന്നിവ ഒറ്റ പേജില്‍ സ്‌കാന്‍ (പി.ഡി.എഫ്) ചെയ്ത് www.scdd.kerala.gov.in വഴി ഓണ്‍ലൈനായി ഒക്ടോബര്‍ 15 വൈകീട്ട് അഞ്ചിനകം സമര്‍പ്പിക്കണം. പ്രവേശനം നേടുന്ന വിദ്യാര്‍ഥികള്‍ക്ക് സൗജന്യ പരിശീലനത്തിന് പുറമെ പോഷകാഹാരം, ഉച്ചഭക്ഷണം, സ്റ്റഡി ടൂര്‍, അലവന്‍സായി 3000 രൂപ, യൂണിഫോം അലവന്‍സായി വര്‍ഷത്തില്‍ 900 രൂപ എന്നിവ നല്‍കും. കൂടാതെ, പട്ടികജാതി- പട്ടികവര്‍ഗ വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്ക് പ്രതിമാസം 800 രൂപ നിരക്കില്‍ സ്‌റ്റൈപ്പന്റ്, ലംപ്സം ഗ്രാന്റായി ആദ്യ വര്‍ഷം 1000 രൂപയും രണ്ടാം വര്‍ഷം 800 രൂപയും ലഭിക്കും. ആണ്‍ക്കുട്ടികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യമുണ്ട്. ഫോണ്‍: 04922-258545.
നിരാമയ ഇന്‍ഷുറന്‍സ് പദ്ധതി: അംഗങ്ങളാകാനും പുതുക്കാനും അപേക്ഷിക്കാം
മെന്റല്‍ റീട്ടാര്‍ഡേഷന്‍ (എം.ആര്‍), ഓട്ടിസം സെറിബ്രല്‍ പാള്‍സി, ബഹുവൈകല്യം വിഭാഗക്കാര്‍ക്കുള്ള സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ നിരാമയയില്‍ പുതുതായി ചേരുന്നതിനും പുതുക്കുന്നതിനും അപേക്ഷിക്കാം. ഭാരത സര്‍ക്കാര്‍ നാഷണല്‍ ട്രസ്റ്റ് മുഖേന പ്രതിവര്‍ഷം ഒരു ലക്ഷം രൂപ വരെ ചികിത്സാ സഹായം ലഭിക്കുന്ന പദ്ധതിയാണിത്. ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരുന്നതിനുള്ള പ്രീമിയം തുക നല്‍കുന്നത് സംസ്ഥാന സര്‍ക്കാരാണ്. എ.പി.എല്‍, ബി.പി.എല്‍ വ്യത്യാസമില്ലാതെ ഏല്ലാവര്‍ക്കും സൗജന്യമായി ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരാം. മസ്തിഷ്‌ക ഭിന്നശേഷി വിഭാഗത്തിലുള്‍പ്പെടുന്ന വ്യക്തികളുടെ രക്ഷിതാക്കള്‍ ഒക്ടോബര്‍ 30 നകം ഡിസെബിലിറ്റി സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുമായി അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ 9447075456, 9288110000 (കണ്‍വീനര്‍ എല്‍.എല്‍.സി, പാലക്കാട്), 0491 2505309 (ജില്ലാ കലക്ടറുടെ ഓഫീസ്, പാലക്കാട്), 0491 2505791 (ജില്ലാ സാമൂഹ്യനീതി ഓഫീസ്, പാലക്കാട്) ബന്ധപ്പെടുക.
ഓണ്‍ലൈന്‍ പേയ്‌മെന്റ് തയ്യാറെടുപ്പുമായി എത്തണം
ഗവ.വിക്ടോറിയ കോളേജില്‍ പ്രവേശനവുമായി ബന്ധപ്പെട്ട് വരുന്ന വിദ്യാര്‍ഥികള്‍ ഓണ്‍ലൈന്‍ പേയ്‌മെന്റ് നടത്തുന്നതിനുള്ള തയ്യാറെടുപ്പുമായി (എ.ടി.എം കാര്‍ഡ് /.മൊബൈല്‍ ബാങ്കിങ്) വരണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 0491 2576773.
റാങ്ക് പട്ടിക കാലാവധി പൂര്‍ത്തിയായി
ജില്ലയില്‍ സാമൂഹ്യനീതി വകുപ്പില്‍ മേട്രണ്‍ ഗ്രേഡ് – 1 തസ്തികയില്‍ 2017 സെപ്തംബര്‍ 19 ന് നിലവില്‍ വന്ന റാങ്ക് പട്ടികയുടെ കാലാവധി പൂര്‍ത്തിയായതിനാല്‍ 2020 സെപ്തംബര്‍ 19 മുതല്‍ റാങ്ക് പട്ടിക പ്രാബല്യത്തിലില്ലാത്തതായി പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.
ജല്‍ജീവന്‍ മിഷന്‍: അപേക്ഷ 15 നകം നല്‍കണം
എലവഞ്ചേരി ഗ്രാമപഞ്ചായത്ത് പരിധിയില്‍ വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള കണക്ഷന്‍ പോവുന്ന പ്രദേശങ്ങളിലെ കുടുംബങ്ങള്‍ക്ക് ജല്‍ ജീവന്‍ മിഷന്‍ പദ്ധതി പ്രകാരം കണക്ഷന്‍ ലഭിക്കുന്നതിന് ഒക്ടോബര്‍ 15 നകം അപേക്ഷ സമര്‍പ്പിക്കണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. അപേക്ഷകര്‍ (ജലനിധി കണക്ഷന്‍ ഉള്ളവരുള്‍പ്പെടെ) ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് സഹിതം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നിന്നും ലഭ്യമായ ഫോമിലാണ് അപേക്ഷ നല്‍കേണ്ടത്. ഫോണ്‍-04923 266410
ട്രേഡ് ഇന്നു കൂടി രേഖപ്പെടുത്താം
ലെഫ്റ്റനന്റ് കേണല്‍ നിരഞ്ജന്‍ മെമ്മോറിയല്‍ ഗവ.ഐ.ടി.ഐ എളമ്പുലാശ്ശേരിയില്‍ പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷ നല്‍കിയവര്‍ക്ക് ട്രേഡ് ഓപ്ഷന്‍ നല്‍കാനും ഫീസ് അടക്കുന്നതിനും ഇന്നു കൂടി ( ഒക്ടോബര്‍ 8) സൗകര്യമുള്ളതായി പ്രിന്‍സിപ്പല്‍ അറിയിച്ചു. https//www.itiadmission.keralagov.in ലൂടെ ഓപ്ഷന്‍ നല്‍കാം. ഫോണ്‍- 9447039401, 9447622946.
അഭിരുചി പരീക്ഷ 14ന്
ചെമ്പൈ സ്മാരക സര്‍ക്കാര്‍ സംഗീത കോളെജില്‍ 2020-2021 അദ്ധ്യയന വര്‍ഷത്തെ ഒന്നാം വര്‍ഷ ബി.എ വായ്പ്പാട്ട്, വീണ, വയലിന്‍, മൃദംഗം കോഴ്‌സുകളുടെ അഭിരുചി പരീക്ഷ ഒക്ടോബര്‍ 14ന് രാവിലെ 9.30ന് കോളെജില്‍ നടക്കുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഓണ്‍ലൈനായി അപേക്ഷിച്ച വിദ്യാര്‍ത്ഥികളില്‍ ഇതുവരെ അഭിരുചി പരീക്ഷയ്ക്ക് ഹാജരാകാത്തവര്‍ക്കായാണ് നടത്തുന്നത്. ഫോണ്‍- 9496472832.
ക്വട്ടേഷന്‍ ക്ഷണിച്ചു
ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ നിയമ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് ടൂറിസ്റ്റ് / ടാക്‌സി പെര്‍മിറ്റുള്ള കാര്‍ മാസ വാടക വ്യവസ്ഥയില്‍ ലഭിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. സീല്‍ ചെയ്ത ക്വട്ടേഷനുകള്‍ ഒക്ടോബര്‍ 14 വൈകീട്ട് അഞ്ചിനകം ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയില്‍ ലഭിക്കണം. ഒക്ടോബര്‍ 19 വൈകീട്ട് നാലിന് തുറക്കും.
ട്രേഡ് ഇന്നു കൂടി രേഖപ്പെടുത്താം
കുഴല്‍മന്ദം ഗവ.ഐ.ടി.ഐ യില്‍ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് www.itiadmissions.kerala.gov.in മുഖേന ഇന്ന് (ഒക്ടോബര്‍ 8) കൂടി ട്രേഡ് രേഖപ്പെടുത്താമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍- 04922273888