ചെറിയച്ഛനുള്‍പ്പടെ ആറുപേരെ പൊലീസ് കസ്റ്റഡിയിൽ കുട്ടിയെ കണ്ടെത്താനായില്ല.
പാലക്കാട് പീഡനത്തിനിരയായ പതിനൊന്നു വയസ്സുകാരിയെ പ്രതിയായ ചെറിയച്ഛനും അടുത്ത ബന്ധുക്കളും ചേര്‍ന്ന് തട്ടിക്കൊണ്ടു പോയതായി പരാതി.
കേസില്‍ വിചാരണ ആരംഭിക്കാനിരിക്കേയാണ് മുത്തശ്ശിയുടെ വീട്ടില്‍ നിന്നും പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ചെറിയച്ഛനുള്‍പ്പടെ ആറുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല.
ഈ മാസം കേസിന്റെ വിചാരണ ആരംഭിക്കാനിരിക്കേയാണ് പീഡനത്തിരയായ പെണ്‍കുട്ടിയെ പ്രതിയായ ചെറിയച്ഛനും അടുത്ത ബന്ധുക്കളും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയത്. കേസിനെ തുടര്‍ന്ന് മാതാപിതാക്കളോടൊപ്പം താമസിക്കാന്‍ താല്പര്യമില്ലെന്ന് പെണ്‍കുട്ടി കോടതിയെ അറിയിച്ചിരുന്നു. ഇതേതുടര്‍ന്ന് പെണ്‍കുട്ടി മുത്തശ്ശിയുടെ വീട്ടില്‍ താമസിച്ചു വരികയായിരുന്നു.