പാലക്കാട് ഉപതെരഞ്ഞെടുപ്പ് വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ 7മണിക്ക് തന്നെ ബൂത്തുകളില്‍ മുന്നില്‍ നീണ്ട നിരയാണ് ഉള്ളത്.
ആദ്യ മണിക്കൂറില്‍ 13.71 ശതമാനം പോളിംഗ് ആണ് നടന്നത്. എൻഡിഎ സ്ഥാനാർഥി കൃഷ്ണകുമാർ അതിരാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. 88ാം ബൂത്തില്‍ വോട്ടിംഗ് മെഷീൻ പണിമുടക്കിയതിനെ തുടർന്ന് എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി സരിന് വോട്ട് ചെയ്യാൻ കഴിഞ്ഞില്ല ഒരു മണിക്കൂറോളം കാത്തുനിന്നും ഇദ്ദേഹം വോട്ട് ചെയ്യാതെ മടങ്ങുകയായിരുന്നു. അതേസമയം വോട്ടിംഗ് മന്ദഗതിയിലാണ് നടക്കുന്നതെന്നും വരണാധികാരി ഇടപെടണമെന്ന് ആവശ്യപ്പെട്ട് എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാർ രംഗത്ത് വന്നിട്ടുണ്ട്.