വിവാദങ്ങള്‍ക്കൊപ്പം ചുവട് വച്ച് പ്രചാരണത്തോടെ മുന്നേറിയ പാലക്കാട് ഉപതെരഞ്ഞെടുപ്പിന് നാളെ കൊട്ടിക്കലാശം.
നാളെയാണ് എല്ലാ ആവേശവും അതിൻ്റെ പാരമ്യത്തിലെത്തുന്ന കലാശക്കൊട്ട്. അവസാന നിമിഷത്തില്‍ തന്ത്രം മാറ്റിയ മുഖ്യമന്ത്രി പിണറായി വിജയൻ ക്യാമ്ബ് ചെയ്താണ് പ്രചാരണത്തിന് ചുക്കാൻ പിടിക്കുന്നത്.
യു ഡി എഫിൻ്റെ രാഹുല്‍ മാങ്കൂട്ടത്തിലും, ഇടത് സ്വതന്ത്രൻ ഡോ. പി സരിനും, എൻ ഡി എ സ്ഥാനാർഥി സി കൃഷ്ണകുമാറും നേർക്ക് നേർ വരുമ്ബോള്‍ ആരായിരിക്കും ജനഹൃദയങ്ങളെ കീഴടക്കി നായകനാകുന്നത് ?










