Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

നിയമസഭാ തിരഞ്ഞെടുപ്പ്: എല്ലാ ബൂത്തുകളിലും വിവിപാറ്റ് മെഷീന

Palakkad News by Palakkad News
4 years ago
in PALAKKAD
0
നിയമസഭാ തിരഞ്ഞെടുപ്പ്: എല്ലാ ബൂത്തുകളിലും വിവിപാറ്റ് മെഷീന
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

നിയമസഭാ തിരഞ്ഞെടുപ്പ്: എല്ലാ ബൂത്തുകളിലും വിവിപാറ്റ് മെഷീന്‍;ഉദ്ദേശിച്ച സ്ഥാനാര്‍ഥിക്ക് വോട്ട് ലഭിച്ചത് ഉറപ്പാക്കാം
ഉദ്ദേശിച്ച സ്ഥാനാര്‍ഥിക്ക് തന്നെയാണ് തങ്ങളുടെ വോട്ട് ലഭിച്ചതെന്ന് ഉറപ്പാക്കുന്ന വിവിപാറ്റ് മെഷീന്‍ അടങ്ങുന്ന ഇലക്ട്രോണിക് വോട്ടിങ് മെഷീനാണ് ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എല്ലാ പോളിംഗ് ബൂത്തിലും സജ്ജമാക്കുന്നത്. ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിന്റെ ഒരു ഭാഗമാണ് വിവിപാറ്റ് അഥവാ വോട്ടര്‍ വെരിഫയബിള്‍ പേപ്പര്‍ ഓഡിറ്റ് ട്രയല്‍.  രേഖപ്പെടുത്തുന്ന വോട്ട് ഉദ്ദേശിച്ച ചിഹ്നത്തില്‍ തന്നെ ലഭിച്ചിട്ടുണ്ടോയെന്ന് വോട്ടര്‍ക്ക് വിവിപാറ്റിലൂടെ നേരിട്ടു മനസിലാക്കാമെന്നതാണ്  വിവിപാറ്റ് മെഷീനിന്റെ പ്രത്യേകത. കണ്‍ട്രോള്‍ യൂണിറ്റും ബാലറ്റ് യൂണിറ്റും ഉള്‍പ്പെട്ടതാണ് ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍. ഈ രണ്ടു യൂണിറ്റുമായി വിവിപാറ്റ് ബന്ധിപ്പിച്ചിട്ടുണ്ട്. ബാലറ്റ് യൂണിറ്റില്‍ സ്ഥാനാര്‍ഥികളുടെ പേരും ചിഹ്നവും ഉണ്ടായിരിക്കും.

വോട്ടര്‍ വോട്ട് ചെയ്യാനുദ്ദേശിക്കുന്ന സ്ഥാനാര്‍ഥിയുടെ പേരിന് നേരെയുള്ള ചിഹ്നത്തിന്റെ നേര്‍ക്കുള്ള നീല ബട്ടണ്‍ അമര്‍ത്തുമ്പോള്‍ ചുവന്ന ലൈറ്റ് തെളിയും. തുടര്‍ന്ന് വോട്ട് രഖപ്പെടുത്തിയ സ്ഥാനാര്‍ഥിയുടെ ക്രമനമ്പര്‍, പേര്, ചിഹ്നം എന്നിവ ഏഴു സെക്കന്റ് നേരം വിവിപാറ്റിലെ ഡിസ്‌പ്ലേ യൂണിറ്റില്‍ തെളിഞ്ഞു കാണാം. അതിനുശേഷം അവയുടെ പ്രിന്റ് താഴെയുള്ള സുരക്ഷാ അറയിലേയ്ക്ക് വീഴുകയും അവിടെ സൂക്ഷിക്കപ്പെടുകയും ചെയ്യും. രേഖപ്പെടുത്തുന്ന ഓരോ വോട്ടും പേപ്പര്‍ രൂപത്തില്‍ വിവിപാറ്റിനുള്ളില്‍ സൂക്ഷിക്കപ്പെടുകയും ചെയ്യും. ഭാവിയില്‍ വോട്ട് സംബന്ധിച്ച് തര്‍ക്കങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്താതെ വിവിപാറ്റിനുള്ളില്‍ സൂക്ഷിച്ചിട്ടുള്ള പേപ്പര്‍ വോട്ടുകള്‍ എണ്ണി സംശയങ്ങള്‍ ദൂരീകരിക്കാവുന്നതാണ്.

ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിലുള്ളതും അതീവ സുരക്ഷാമേഖലയില്‍ ഉള്‍പ്പെട്ടതുമായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്, ഇലക്ട്രോണിക് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളിലാണ് വിവിപാറ്റ് തയ്യാറാക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ടെക്നിക്കല്‍ എക്സ്പേര്‍ട്ട് കമ്മിറ്റിയിലെ വിദഗ്ധരായ ഐ.ഐ.ടി പ്രൊഫഷണലുകള്‍ ഉള്‍പ്പെടുന്ന സംഘമാണ് വോട്ടിങ് മെഷീന്‍, വിവിപാറ്റ് എന്നിവയുടെ സാങ്കേതിക കാര്യങ്ങള്‍ തീരുമാനിക്കുന്നത്. ഇവയില്‍ ഇന്റര്‍നെറ്റ്, വൈ-ഫൈ, ബ്ലൂടൂത്ത്, വയര്‍ലെസ്, ട്രാന്‍സിസ്റ്റര്‍, റിമോട്ട് കണ്‍ട്രോള്‍ തുടങ്ങി യാതൊരു വസ്തുക്കളുമായും പുറമെ നിന്നും ബന്ധപ്പെടാന്‍ കഴിയില്ല. ഇവ പ്രവര്‍ത്തിപ്പിക്കാന്‍ ഇലക്ട്രിസിറ്റിയുടെ ആവശ്യവുമില്ല. അതിനാല്‍ പുറമെ നിന്നും ഇവയെ ആര്‍ക്കും നിയന്ത്രിക്കാനുമാവില്ല.

Previous Post

നെന്മാറയിലും കോൺഗ്രസ്സിന്നകത്ത് വിമത ശബ്ദം

Next Post

ചെക്ക്പോസ്റ്റുകളിലും ജില്ലാ അതിര്‍ത്തികളിലും പരിശോധന കര്‍ശനമാക്കും

Palakkad News

Palakkad News

Next Post
ചെക്ക്പോസ്റ്റുകളിലും ജില്ലാ അതിര്‍ത്തികളിലും പരിശോധന കര്‍ശനമാക്കും

ചെക്ക്പോസ്റ്റുകളിലും ജില്ലാ അതിര്‍ത്തികളിലും പരിശോധന കര്‍ശനമാക്കും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News