അന്ധ മറികടന്ന് സത്യപാലൻ മാസ്റ്റർ എന്ന വരണാധികാരി
ഷൊർണൂർ: കാഴ്ചപരിമിതിയെ മറികടന്ന് റിട്ടേണിങ് ഓഫിസറായി ചരിത്രം സൃഷ്ടിക്കുകയാണ് ഒറ്റപ്പാലം എ.ഇ.ഒ കൂടിയായ സത്യപാലൻ മാസ്റ്റർ. വാണിയംകുളം ഗ്രാമപഞ്ചായത്തിലാണ് ഇദ്ദേഹം വരണാധികാരിയായി നിയമിതനായത്.
ഷൊർണൂർൂർ നഗരസഭയിലെ കണയം എ.എൽ.പി സ്കൂളിൽ പഠിക്കുമ്പോൾ ഒരു കണ്ണിന് മാത്രമേ ചെറിയ പ്രശ്നമുണ്ടായിരുന്നുള്ളൂ. കുളപ്പുള്ളി എ.യു.പി സ്കൂളിൽ ആറാം ക്ലാസിൽ പഠിക്കുമ്പോൾ രണ്ടു കണ്ണിെൻറയും കാഴ്ച പ്രശ്നമായി. പിന്നീട് ഏഴു മുതൽ കുന്ദംകുളം അന്ധവിദ്യാലയത്തിലാണ് പഠിച്ചത്.