പ്രചാരണത്തിന് മാധ്യമങ്ങൾ ഉപയോഗപ്പെടുത്താം
പാലക്കാട്: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സിനിമ, ടെലിവിഷൻ, സാമൂഹിക മാധ്യമങ്ങൾ തുടങ്ങിയവ ഉപയോഗിക്കാം. പൊതു പ്രചാരണം അവസാനിച്ചശേഷം ഇത്തരം മാധ്യമങ്ങളിലൂടെ ഉൾപ്പെടെയുള്ള പ്രചാരണം പാടില്ല.
താത്കാലിക ഓഫീസ് സ്ഥാപിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ: രാഷ്ട്രീയപാർട്ടികളും സ്ഥാനാർഥികളും പൊതുസ്ഥലമോ സ്വകാര്യ സ്ഥലമോ കൈയേറിയോ ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ എന്നിവയിലോ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള താത്കാലിക ഓഫീസുകൾ തുടങ്ങാൻ പാടുള്ളതല്ല.
പഞ്ചായത്തുകളിൽ പോളിംഗ് സ്റ്റേഷൻ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ 200 മീറ്റർ പരിധിയിലും നഗരസഭാ സ്ഥാപനങ്ങളുടെ പോളിംഗ് സ്റ്റേഷൻ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ 100 മീറ്റർ പരിധിയിലും താത്കാലിക ഓഫീസുകൾ പ്രവർത്തിക്കാൻ പാടില്ല.