ആസൂത്രണ സമിതി അംഗങ്ങളെ തിരഞ്ഞെടുത്തു
മുനിസിപ്പല്‍ കൗണ്‍സിലര്‍മാരില്‍ നിന്നും ജില്ലാ ആസൂത്രണ സമിതിയിലേക്കുള്ള അംഗങ്ങളെ തിരഞ്ഞെടുത്തു. ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ മൃണ്മയി ജോഷിയുടെ അധ്യക്ഷതയില്‍ നടന്ന തിരഞ്ഞെടുപ്പിലാണ് വനിതാ വിഭാഗത്തില്‍ ചിറ്റൂര്‍-തത്തമംഗലം നഗരസഭയില്‍ നിന്നും കെ.എല്‍ കവിത, ജനറല്‍ വിഭാഗത്തില്‍ ചെര്‍പ്പുളശ്ശേരി നഗരസഭയില്‍യില്‍ നിന്നും പി.രാമചന്ദ്രന്‍ എന്നിവരെ തിരഞ്ഞെടുത്തത്. യോഗത്തില്‍ പങ്കെടുത്ത 227 അംഗങ്ങളില്‍ നിന്നാണ് തിരഞ്ഞെടുപ്പ് നടത്തിയത്. മേഴ്സി കോളെജില്‍ വെച്ച് നടത്തിയ തിരഞ്ഞെടുപ്പില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ പി.പി പ്രേമലത, ഭൂരേഖ തഹസില്‍ദാറും സ്റ്റേറ്റ് ലെവല്‍ മാസ്റ്റര്‍ ട്രെയിനറുമായ പി.എ ഷാനവാസ് ഖാന്‍ എന്നിവര്‍ പങ്കെടുത്തു.
ജില്ലാ ഇൻഫർമേഷൻ ഓഫീസ് , പാലക്കാട്










