—– അസീസ് മാസ്റ്റർ —-
സ്തുതിപാഠകന്മാരായ പാണന്മാരെ പോലും അമ്പരപ്പിക്കുന്ന ബെല്ലും ബ്രേക്കുമില്ലാത്ത ഒരു ഭരണാധികാരിയാണ്, നിര്‍ഭാഗ്യവശാല്‍ ഇന്ത്യയെന്ന മഹാരാജ്യത്തിന് സഹിക്കേണ്ടി വരുന്നത്. കേന്ദ്ര ധന മന്ത്രി നിര്‍മല സീതാരാമന്റെ ഭര്‍ത്താവും എഴുത്തുകാരനുമായ പരകാല പ്രഭാകര്‍ പോലും മോദിയെ വിമര്‍ശിക്കാന്‍ ധൈര്യപ്പെട്ടെങ്കില്‍, അത്രമാത്രം സഹിച്ചായിരിക്കുമല്ലോ. കാരണം, മോദി മന്ത്രിസഭയിലെ താക്കോല്‍സ്ഥാനത്തുള്ള മന്ത്രിയുടെ ഭര്‍ത്താവിന് ഏതായാലും സാധാരണക്കാര്‍ അനുഭവിക്കുന്ന ദുരിതങ്ങളൊന്നും പ്രത്യക്ഷത്തില്‍ കാണാനില്ലതാനും. എന്നിട്ടും, ഭരണത്തില്‍ മോദിയുടെ കാര്യക്ഷമമല്ലെന്നും സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുന്നതിലും വര്‍ഗീയ വിദ്വേഷം സൃഷ്ടിക്കുന്നതിലും വിദഗ്ധനാണെന്നും അദ്ദേഹം തുറന്നടിച്ച, അല്ലെങ്കില്‍ മോദി ഭരണകൂടത്തെ നിരൂപണം ചെയ്യുന്ന ‘ദി ക്രൂക്ക്ഡ് ടിംബര്‍ ഓഫ് ന്യൂ ഇന്ത്യ: എസ്സേസ് ഓണ്‍ എ റിപ്പബ്ലിക് ഇന്‍ ക്രൈസിസ്’ എന്ന തന്റെ പുതിയ പുസ്തകത്തിന്റെ ഓരോ അധ്യായവും ശരിവെക്കുന്ന തരത്തിലാണ്, കര്‍ണാടക തെരഞ്ഞെടുപ്പില്‍ പരാജയം കൊണ്ട് സമനില തെറ്റിയ പുതിയൊരു തീരുമാനവുമായി മോദി സര്‍ക്കാര്‍ ജനങ്ങളെ വെല്ലുവിളിക്കുകയോ, പ്രയാസപ്പെടുത്തുകയോ, അപമാനിക്കുകയോ ഇവ മൂന്നും ചേര്‍ന്ന് സമ്മിശ്ര പ്രതിസന്ധിയിലാക്കുകയോ ചെയ്യുന്ന തീരുമാനവുമായി മാറുകയാണ്, രാജ്യത്ത് 2000 രൂപയുടെ നോട്ടുകള്‍ വിനിമയത്തില്‍നിന്ന് പിന്‍വലിച്ചത്. കള്ളപ്പണം തടയാനുള്ള ശ്രമം എന്നാണ് അന്ന് നോട്ടുനിരോധനത്തെ കേന്ദ്ര സര്‍ക്കാര്‍ ന്യായീകരിച്ചത്.
2024ല്‍ മോദി വീണ്ടും അധികാരത്തില്‍ എത്തിയാല്‍ രാജ്യത്ത് സര്‍വനാശമുണ്ടാകും. രാജ്യത്തെ ഹിന്ദുരാഷ്ട്രമാക്കി ബിജെപി മാറ്റും. സമ്പദ്വ്യവസ്ഥ പൂര്‍ണ തകര്‍ച്ചയിലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്പദ്വ്യവസ്ഥയില്‍ മാത്രമല്ല, മറ്റ് പല മേഖലകളിലും കാര്യക്ഷമതയില്ലാത്തവനായി മാറിയിരിക്കുന്നു. എന്നാല്‍ സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുകയും വര്‍ഗീയ വിദ്വേഷം സൃഷ്ടിക്കുകയും ചെയ്യുന്നതടക്കം ചില കാര്യങ്ങളില്‍ അദ്ദേഹം കാര്യക്ഷമനാണ്. രാജ്യത്ത് നടക്കുന്ന തെറ്റായ സംഭവങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നതിനാണ് ഈ പുസ്തകം എഴുതിയിരിക്കുന്നത്-പ്രഭാകര്‍ ‘ദ വയറി’ന് നല്‍കിയ അഭിമുഖത്തില്‍ പ്രഭാകര്‍ തന്റെ അഭിപ്രായങ്ങള്‍ വ്യക്തമാക്കിയത് ശരിവെക്കുന്നതാണ് ഓരോ സാധാരണക്കാരനും നാളുകളായി അനുഭവിക്കുന്ന പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങളെല്ലാം. ചുരുക്കി പറഞ്ഞാല്‍, നരേന്ദ്രമോദിയുടെ സാമ്പത്തികരംഗത്തടക്കം മോദിയുടെ കഴിവില്ലായ്മയുടെ ആദ്യ ഉദാഹരണമായിരുന്നു 2016 നവംബര്‍ 8നു രാത്രി 8 മണിക്കുണ്ടായ നോട്ടുനിരോധനം. പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് രാജ്യത്ത് 500, 1000 രൂപയുടെ കറന്‍സികള്‍ നിരോധിച്ചുവെന്ന് പറഞ്ഞപ്പോള്‍ ഒറ്റരാത്രികൊണ്ട് ജനജീവിതം താളംതെറ്റി. അടുത്ത ദിവസം മുതല്‍ തെരുവില്‍ കണ്ടത് ജനത്തിന്റെ നെട്ടോട്ടമാണ്. ഇന്നും പ്രധാനമന്ത്രി ജനങ്ങളെ രാത്രി അഭിസംബോധന ചെയ്യുന്നുവെന്ന് കേള്‍ക്കുമ്പോള്‍, ഇടിത്തീ പോലെ ഒരു പ്രഖ്യാപനം ഉണ്ടായിരിക്കുമെന്ന ഭയമാണ്, യാഥാര്‍ത്ഥ്യം പറഞ്ഞാല്‍ സംഘിസ്ഥാന്‍ സ്വപ്‌നം കാണുന്ന സ്വയം സേവകന്മാര്‍ക്ക് പോലുമുള്ളത്. അത്രമാത്രം ഭയപ്പെടുത്തുന്ന, നിരാശപ്പെടുത്തുന്ന ഉട്ടോപ്യന്‍ ഭരണം കാഴ്ചവെക്കുന്നത്. നോട്ട് നിരോധനം സ്വാഭാവിക നടപടിയാണെന്നും 2000 രൂപയുടെ നോട്ട് നിരോധിച്ചത
റിസര്‍വ് ബാങ്കിന്റെ തീരുമാനമാണെന്നും കേന്ദ്ര സഹമന്ത്രി വി. മുരളീധരനെ പോലുള്ള ബി ജെ പി-സംഘപരിവാര്‍ നേതാക്കന്മാരും ബുദ്ധികേന്ദ്രങ്ങളും ന്യായീകരിക്കുന്നുണ്ടെങ്കിലും ജനകീയ ജീവിതത്തെ ഗുണപ്പെടുത്തുന്ന യാതൊന്നും തുടര്‍ ഭരണത്തില്‍ പോലും കാണാന്‍ സംഘപരിവാര്‍ കേന്ദ്രങ്ങള്‍ക്ക് പോലും കഴിഞ്ഞിട്ടില്ലെന്നതിന്റെ തെൡവാണ്, ഇക്കഴിഞ്ഞ കര്‍ണാടക തെരഞ്ഞെടുപ്പില്‍ ദക്ഷിണേന്ത്യയിലെ ആഴത്തിലുള്ള വേരു പോലും ഇളകി ചെളിക്കുളത്തില്‍ താമര രാഷ്്ട്രീയം നശിച്ചത്.
കോവിഡ് മഹാമാരിക്ക് മുമ്പുതന്നെ നമ്മുടെ സമ്പദ്വ്യവസ്ഥ മന്ദഗതിയിലായിരുന്നു. ഇക്കാലത്ത് നമ്മള്‍ തെറ്റായ നയങ്ങളാണ് സ്വീകരിച്ചത്. ഭാരതീയ ജനതാ പാര്‍ട്ടിക്ക് തുടക്കം മുതലേ സാമ്പത്തിക തത്വശാസ്ത്രമോ യോജിച്ച ചിന്തയോ ഇല്ലായിരുന്നു. സമ്പദ്വ്യവസ്ഥയുടെ കാര്യത്തില്‍ ഇന്ത്യ ഇപ്പോള്‍ പ്രതിസന്ധി നേരിടുകയാണ്. 1980-ല്‍ ബിജെപി രൂപീകരിച്ചപ്പോള്‍ അത് ഗാന്ധിയുടെ ആശയങ്ങളെയും സോഷ്യലിസത്തെയും എതിര്‍ത്തു. ഏത് സാമ്പത്തിക വിദഗ്ധന്റെ ഉപദേശപ്രകാരമാണ് അദ്ദേഹം നോട്ട് നിരോധനം പോലുള്ള അതിരുകടന്നതും അപ്രായോഗികവുമായ തീരുമാനം എടുത്തതെന്ന് അറിയില്ല. 1990നു ശേഷം ആദ്യമായി ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചു. തൊഴിലില്ലായ്മ കുതിക്കുന്നു. സമ്പത്ത് കുറച്ചുപേരില്‍മാത്രം കേന്ദ്രീകരിക്കുന്നു. മന്ത്രിമാരും മോദി അനുകൂലികളും സത്യത്തെ വളച്ചൊടിക്കാന്‍ ശ്രമിക്കുകയാണ്. ഏതെങ്കിലും ധനമന്ത്രിയെ വ്യക്തിപരമായി വിമര്‍ശിക്കുന്നില്ല’ -കേന്ദ്രമന്ത്രിയുടെ ഭര്‍ത്താവ് പ്രഭാകര്‍ തന്നെ പറയുമ്പോള്‍ മോദിയുടെ രാഷ്ട്രീയ എതിരാളികളുടെ ആരോപണങ്ങള്‍ മാത്രമാണെന്ന് എങ്ങനെ തള്ളിക്കളയാനാവും. ദ കേരള സ്റ്റോറി പോലുള്ള വര്‍ഗീയവും നുണയും ചേര്‍ത്തുള്ള രാഷ്ട്രീയ പോരാട്ടം കൊണ്ടും നോട്ടുനിരോധനം കൊണ്ടും എല്ലാകാലവും ഇന്ത്യയുടെ സിംഹാസനം കൈപ്പിടിയിലൊതുക്കാമെന്ന ബുദ്ധിശൂന്യമായ ചിന്തകള്‍ പോലെയാണ്, നരേന്ദ്ര മോദിയുടെ ഭരണവും എന്ന് വിമര്‍ശിച്ചാല്‍, മനഃസാക്ഷിയും ചോറുതിന്ന ബുദ്ധിയുമുള്ള കേരളത്തിലെ ബി ജെ പി അണികള്‍ക്ക് പോലും സമ്മതിച്ച് തരും.
സര്‍ട്ടിഫിക്കറ്റോ ഹാജരാക്കാന്‍ കഴിയാത്ത നരേന്ദ്രമോദിയെ അഭിനവ തുഗ്ലക്കാക്കുന്നത് ചരിത്രത്തോട് ചെയ്യുന്ന ഏറ്റവും വലിയ മഹാപാപമാണ്.
200ഗ്രാം തൂക്കമുള്ള ദിനാര്‍ (2.5ക) എന്ന സ്വര്‍ണ നാണയവും,140ഗ്രാം തൂക്കമുള്ള വെള്ളിത്തുട്ടും അദ്ദേഹത്തിന്റെ ആദ്യ സംരംഭങ്ങളായിരുന്നു.അതുകഴിഞ്ഞു ഒരു പരീക്ഷണമെന്ന നിലക്കാണ് 1329-30 കാലത്തു സുല്‍ത്താന്‍ ചെമ്പു നാണയങ്ങള്‍ പ്രചരിപ്പിച്ചത്.ചെമ്പു നാണയങ്ങള്‍ക്ക് സ്വര്‍ണത്തിന്റെയും വെള്ളിയുടെയും നാണ്യവില നിശ്ചയിച്ചു പ്രചരിപ്പിക്കുകയാണുണ്ടായതെന്ന ചരിത്രം കൂടി നാം മനസ്സിലാക്കുമ്പോഴാണ് നരേന്ദ്രമോദിയുടെ ഭരണം എത്രമാത്രം പരാജയമായിരുന്നുവെന്നും വിഢ്ഢിയായി ചരിത്രത്തില്‍ ഇടം പിടിച്ച, നിറംപിടിപ്പിച്ച അന്നത്തെ പാണന്മാര്‍ തയ്യാറാക്കിയ ചരിത്രപുരുഷനായ തുഗ്ലക്ക്, തന്റെ ഭരണകാലത്ത് നടപ്പാക്കിയ ജനക്ഷേമം മതി ആ മഹാനും ഇന്നത്തെ ഭരണാധികാരികളും ഈ രാജ്യത്തോട് ചെയ്യുന്ന സേവനങ്ങളുടെ ആകെത്തുക മനസ്സിലാക്കാന്‍. സ്ഥലപരിമിതി ഭയത്തിലും തുഗ്ലക്കിന്റെ ഒരു ഭരണനേട്ടം സൂചിപ്പിക്കുകയാണ്. സിന്ധു ഗംഗ സമതലങ്ങളിലെ കാര്‍ഷികവിളവിന്റെ പകുതി നീകുതിയാക്കി ക്ഷാമകാലത്ത് സൗജന്യ ഭക്ഷണം ജനങ്ങള്‍ക്ക് നല്‍കിയ, സാധാരണ മനുഷ്യര്‍ക്കും ക്രവിക്രയം ചെയ്യാവുന്ന തരത്തില്‍ രാജ്യത്തെ നാണയവ്യവസ്ഥ പരിഷ്‌കരിച്ച മുഹമ്മദ് ബിന്‍ തുഗ്ലക്ക് കാലത്തിനു മുമ്പേ നടന്ന ബുദ്ധിമാനായ ഭരണാധികാരിയായിരുന്നു. ചെമ്പു നാണയങ്ങള്‍ക്ക് സ്വര്‍ണത്തിന്റെയും വെള്ളിയുടെയും നാണ്യവില നിശ്ചയിച്ചു പ്രചരിപ്പിച്ച, കൊട്ടാരം ഉദ്യോഗസ്ഥര്‍, ചരിത്രരചയിതാക്കള്‍ എന്നിവരാല്‍ മോശമായി ചിത്രീകരിക്കപ്പെട്ട, മധ്യകാല ഇന്ത്യന്‍ സുല്‍ത്താനെ നരേന്ദ്രമോദിയുടെ തെറ്റായ മണ്ടത്തരത്തിന്റെ അപ്പോസ്തലനായി ചൂണ്ടിക്കാട്ടുന്നത, വര്‍ത്തമാനകാല വേഷംകെട്ടലുകളോട് താരതമ്യപ്പെടുത്തുന്നത് ചരിത്ര നിഷേധവും അനീതിയുമാണെന്ന് ഒരു പത്രപ്രവര്‍ത്തകന്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച കുറിപ്പിനോട് നൂറുശതമാനം യോജിച്ച്, എല്ലാവര്‍ക്കും നന്മകള്‍ നേരുന്നു. ജയ്ഹിന്ദ്.